ജോജൂ ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ ചിത്രമായ ജോസഫിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആത്മിയ. കണ്ണൂര്‍ സ്വദേശിയായ ആത്മീയ തമിഴിലൂടെയായിരുന്നു അരങ്ങേറുന്നത്. ജോസഫിലൂടെ മലയാളത്തിലെത്തി. ഇപ്പോഴിതാ ആത്മീയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. അഭിനയത്തില്‍ മാത്രമല്ല, പാട്ടിലും താന്‍ പുലിയാണെന്ന് തെളിയിക്കുകയാണ് ആത്മീയ.
ബോംബെ സിനിമിയലെ എആര്‍ റഹ്മാന്‍ സംഗീത നല്‍കിയ മലരോട് മലരിങ്ങ് എന്ന് തുടങ്ങുന്ന ഗാനമാണ് ആത്മീയ ആലപിക്കുന്നത്. സുജാതയാണ് ചിത്രത്തില്‍ ഈ ഗാനം പാടിയിരിക്കുന്നത്. ആത്മീയ തന്നെയാണ് ഇന്‍സ്റ്റഗ്രാമീലുടെ പാടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.