Home Viral Viral Topics ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ..! ഇറ്റലിക്കാരാണ് റാന്നിയിലെ നല്ല കാശുകാര്…! അദ്ധ്യാപികയുടെ പോസ്റ്റ് വൈറൽ..!

ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ..! ഇറ്റലിക്കാരാണ് റാന്നിയിലെ നല്ല കാശുകാര്…! അദ്ധ്യാപികയുടെ പോസ്റ്റ് വൈറൽ..!

0
ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ..! ഇറ്റലിക്കാരാണ് റാന്നിയിലെ നല്ല കാശുകാര്…! അദ്ധ്യാപികയുടെ പോസ്റ്റ് വൈറൽ..!

അനു പാപ്പച്ചന്റെ വൈറലായ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

എന്നാൽ ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ… ഇറ്റലിക്കാരാണ്. റാന്നിയിലെ നല്ല കാശുകാര്. അപ്പനും അമ്മയും മോനും വന്നതാണ്. ദോഹ കണക്ഷന്‍ ഫ്ളൈറ്റായിരുന്നു. ദോഹ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ അടുത്ത വിമാനം കാത്തിരുന്നു. അവിടുന്ന് നേരെ കൊച്ചിക്ക്. 29 ന് കൊച്ചിയില്‍ ഇറങ്ങി.

കോട്ടയത്തെ ബന്ധുക്കളുടെ വണ്ടിയില്‍ റാന്നിയിലെ വീട്ടിലേക്ക്. ഇറ്റലിയില്‍ നിന്ന് വന്നതല്ലേ. ബന്ധുക്കളെ കണ്ടില്ലേല്‍ മോശമല്ലേ. പുനലൂരെ ബന്ധുക്കളെ കണ്ടു. പള്ളീലും പോയി. പെറിയ പനി വന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയിലും കൊണ്ടുകാണിച്ചു. ഇറ്റലീന്നാന്നു പറഞ്ഞില്ല. മരുന്നും വാങ്ങി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പം തൊട്ടടുത്ത ബന്ധു വീട്ടില്‍ നിന്ന് രണ്ടു പേര്‍ പനിയുമായി ആശുപത്രിയിലെത്തി. ഡോക്ടര്‍ക്കൊരു സംശയം.

ആദ്യ പരിശോധനാ ഫലം പോസിറ്റീവ്. അടുത്തെങ്ങാനും വിദേശത്തു പോയിരുന്നോ എന്നു ചോദ്യം. മറുപടി ഇല്ലെന്ന്. ബന്ധുക്കളാരേലും വന്നിട്ടുണ്ടോ വിദേശത്തുനിന്ന്. ഹാ. അടുത്ത വീട്ടിലെ ആന്‍റീം അങ്കിളും മോനുമെന്ന് ഉത്തരം. എവിടുന്നാ വന്നേ എന്ന ചോദ്യത്തിന് മറുപടി കേട്ടതും കളക്ടറടക്കമുള്ള വണ്ടി റാന്നിക്കു പാഞ്ഞെത്തി. ഇറ്റലിക്കാരോട് ഐസൊലേഷനില്‍ വരണമെന്നു പറഞ്ഞു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കാം. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞങ്ങളോ? പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്‍റൈന്‍ ചെയ്തു. ഹിസ്റ്ററി പരിശോധിച്ചു ഇങ്ങനെ..

വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍.. നെടുമ്പാശേരിവിമാനത്താവളം പ്രത്യേക യോഗം വിളിച്ചു .. കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയ ബന്ധുക്കള്‍.. അയല്‍ വീട്ടുകാര്‍.. പുനലൂരെ ബന്ധുക്കള്.. ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയവര്‍.. ആ അച്ചന്‍ കുര്‍ബ്ബാന ചെയ്ത മറ്റ് ഇടവക അംഗങ്ങള്‍… ചികിത്സ തേടിപ്പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, നഴ്സുമാര്‍… അവരുമായി ബന്ധപ്പെട്ടവര്. ആകെ മൊത്തം ഒരു മൂവായിരം പേരോളം വരും.. ഏല്ലാവരും കോറന്‍റൈന്‍ . ഇത്രയേ ഞങ്ങ ചെയ്തുള്ളൂ, അതിനാണ്..

LEAVE A REPLY

Please enter your comment!
Please enter your name here