യുവ മോഡല്‍ ആത്മഹത്യ ചെയ്ത നിലയിൽ; വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.!

യുവ മോഡല്‍ ആത്മഹത്യ ചെയ്ത നിലയിൽ. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.

491445855 18059379953332608 5508226398803458035 n

അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

489632994 18057459626332608 4703381625079652925 n

ഏറെ ആരാധകരുള്ള മോഡലാണ് അഞ്ജലി വെര്‍മോറ. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഞ്ജലിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചെന്നും കുടുംബാംഗങ്ങളെ ചോദ്യംചെയ്യുന്നതും അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതുമുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here