‘കടം കയറി ആത്മഹത്യ ചെയ്തതാണ് അമ്മാവൻ, എനിക്ക് ഇപ്പോൾ എത്ര കടം ഉണ്ട് എന്ന് അമ്മയ്ക്കറിയില്ല,’ ഗ്ലാമി ​ഗം​ഗ പറയുന്നു.! വീഡിയോ

യൂട്യൂബ് വീഡിയോകളിലൂടെ ഏറെ പരിചിതയാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സുകളും, ബ്യൂട്ടി പ്രൊഡക്ടുകളും പരിചയപ്പെടുത്തിക്കൊണ്ടാണ് ഗ്ലാമി യൂട്യൂബ് ചാനൽ ആരംഭിച്ചത് എങ്കിലും, പിന്നീട് തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം തുറന്ന് പറഞ്ഞിട്ടഉണ്ട്. അച്ഛന്റെ ഉപദ്രവം സഹിക്കാതെയാണ് അമ്മ ഗ്ലാമിയെയും അനിയത്തിയെയും കൂട്ടി വീടുവിട്ടത്. സ്വന്തം വീട്ടിൽ, ആങ്ങളയുടെ സഹായത്തോടെ രണ്ട് പെൺമക്കളെയും പോറ്റാൻ അമ്മയും ജോലിക്ക് പോയി.

@librazhar Outfit @aaryans boutique pic picsart picsoftheday glamyganga blackdressaffair outfit 1

എന്നാൽ ഒരു സുപ്രഭാതത്തിൽ കരുത്തായ ആങ്ങളയും ആത്മഹത്യ ചെയ്തതോടെ അമ്മ ആകെ തകർന്നു. അമ്മയെയും അനിയത്തിയെയും കൂട്ടി വാടകവീട്ടിലേക്ക് മാറിയ ഗ്ലാമി ഗംഗ തന്റെ യൂട്യൂബ് വരുമാനം കൊണ്ടാണ് പിന്നീട് കുടുംബത്തെ നോക്കിയത്. ഇന്ന് യൂട്യൂബ് വരുമാനം കൊണ്ട് സ്വന്തമായി ഒരു വീട് പണിതു. യൂട്യൂബിൽ 1.43 മില്യൺ ഫോളോവേഴ്സുള്ള ഗ്ലാമി ഗംഗ ഇപ്പോൾ ബ്യൂട്ടി ടിപ്സുകളെക്കാൾ കൂടുതൽ തന്റെ വിശേഷങ്ങൾ തന്നെയാണ് പങ്കുവയ്ക്കാറുള്ളത്.

Saree not sorry . pic picoftheday pics picsart picsoftheday glamyganga picsart saree phuketoldtown

അത് കേൾക്കാനാണ് ഗ്ലാമിയുടെ കൂടുതൽ സബ്സ്ക്രൈബേഴ്സിനും താത്പര്യം. പലർക്കും അറിയേണ്ടത്, ഗ്ലാമിയുടെ വീട് പണിയാനുണ്ടായ മൊത്തം ചെലവ് എത്രയാണ് എന്നായിരുന്നു. യൂട്യബ് വരുമാനം എത്രയുണ്ട് എന്ന് അറിയാൻ താത്പര്യമുള്ളവരുമുണ്ട്. ഒരു ക്യു ആന്റ് വീഡിയോയിൽ ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഗ്ലാമി ഗംഗ മറുപടി നൽകി. എന്റെ യൂട്യൂബ് വരുമാനം എത്രയാണ് എന്ന് ഒരിക്കൽ പറഞ്ഞത് കാരണം എനിക്ക് പലതും നേരിടേണ്ടി വന്നു.

അന്ന് ഞാൻ തീരുമാനിച്ചതാണ് ഇനി എന്റെ അമ്മ അറിയാത്ത കാര്യം മറ്റാരോടും പറയേണ്ട എന്ന്. എനിക്ക് യൂട്യൂബിൽ നിന്ന് എന്ത് വരുമാനം വരുന്നുണ്ട് എന്ന് ഇതുവരെ അമ്മ ചോദിച്ചിട്ടില്ല, ഞാൻ പറഞ്ഞിട്ടുമില്ല. അങ്ങനെ എന്റെ അമ്മ അറിയാത്ത കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെയാണ് വീടിന് ചെലവായ തുകയം. എത്ര രൂപ ഈ വീട് മൊത്തം പണിയാൻ എനിക്ക് ചെലവായി എന്ന് എന്റെ അമ്മയ്ക്ക് അറിയില്ല. അതുകൊണ്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല.

No bad vibes glamyganga pic pictureoftheday beauty glamygangakeralabeautyvlogger selflove selflove

സ്ഥലം വാങ്ങി വീട് വച്ചതാണ്, ഇന്റീരിയൽ അടക്കം മുഴുവൻ ചെലവും എത്രയാണെന്ന് എനിക്ക് കണക്കുണ്ട്. യൂട്യൂബ് വരുമാനം കൊണ്ട് മാത്രമല്ല, ലോണും എടുത്തിട്ടുണ്ട്. അത് എത്രയാണ് എന്നും അമ്മയോട് പറഞ്ഞിട്ടില്ല. എന്റെ അമ്മാവൻ കടം കയറി ആത്മഹത്യ ചെയ്തതാണ്. എന്റെ കടം എത്രയാണ് എന്ന് പറഞ്ഞ് അമ്മയെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് എന്നിൽ തന്നെ നിന്നോട്ടെ- ഗ്ലാമി ഗംഗ പറഞ്ഞു.

Checking in to happiness. @mysticmayapott pic glamyganga glamyourimage picsoftheday pictureoftheday glamyganga staycation

LEAVE A REPLY

Please enter your comment!
Please enter your name here