126 കിലോയിൽ നിന്നും 69 കിലോ യിലേക്ക്, ഒന്നര വർഷം കൊണ്ട് നിവേദിത് കുറച്ചത് 58 കിലോ ഭാരം.!

fWq9mAh

ലോക്ഡൗൺ സമയത്ത് നാം ഓരോത്തർക്കും ജീവിതത്തിൽ പല മാറ്റങ്ങളും വന്നു. പലതും പല രീതിയിൽ. ജീവിതത്തിലേക്കുള്ള പുതിയ തുടക്കങ്ങളും അവസങ്ങളുമെല്ലാം. പലരും പലരുടെയും അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്നിവിടെ വൈറൽ ആകുന്നത് നിവേദിത് ഗജപതിയുടെ മാറ്റങ്ങളാണ്. ഭക്ഷണം നിയന്ത്രിച്ചും പടിപടിയായി വ്യായാമം ചെയ്തും ഒന്നര വര്‍ഷം കൊണ്ട് 58 കിലോ ഭാരം കുറച്ചു.

നിവേദിത് ഗജപതി എന്ന 32 കാരനാണ് അമിതവ ണ്ണത്തോടും അനാരോഗ്യകരമായ ജീവിതശൈലിയോടും വിടപറഞ്ഞ് കോവിഡ് കാലത്ത് ഫിറ്റ്‌നസ് റോള്‍ മോഡലായത്. 2020 ജനുവരിയില്‍ 126.6 കിലോ ഭാരമുണ്ടായിരുന്ന നിവേദിതിന് ഇന്ന് വെറും 69 കിലോ മാത്രം.2020 ജനുവരിയില്‍ ഒരു കിലോ മീറ്റര്‍ തികച്ച് നടക്കാന്‍ വയ്യാത്ത പരുവത്തിലായിരുന്നു നിവേദിത്. അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളൊക്കെ തല പൊക്കി തുടങ്ങിയിരുന്നു.

തുടര്‍ന്നാണ് വണ്ണം കുറച്ചേ പറ്റൂ എന്ന തീരുമാനം ഈ ചെറുപ്പക്കാരന്‍ എടുത്തത്. അരി, പഞ്ചസാര, എണ്ണ എന്നിവയെല്ലാം ആദ്യ ഘട്ടത്തില്‍ ഭാരം കുറയ്ക്കാനായി നിവേദിത് ഒഴിവാക്കി. ഒരു കട്ടന്‍ കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിച്ച നിവേദിത് പ്രഭാത ഭക്ഷണത്തില്‍ ഓട്‌സ്, ദോശ, തിന ദോശ എന്നിവ ചമ്മന്തിയോടൊപ്പം ഉള്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി മാത്രം പച്ചക്കറി ധാരാളമായി അടങ്ങിയ കറിയോ പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഭുര്‍ജി പോലുള്ള വിഭവത്തോടോ ഒപ്പം കഴിച്ചു.

vear9Kv

കറിയും ഒരു ബൗള്‍ മാത്രം. അത്താഴത്തിന് ഒരു ബൗള്‍ സൂപ്പോ അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത പച്ചക്കറികളോ കഴിച്ചു. വര്‍ക്ക്ഔട്ടുകള്‍ ആരംഭിച്ചത് നടന്നു കൊണ്ടായിരുന്നു. ആദ്യമൊക്കെ ഒരു കിലോമീറ്റര്‍ തികച്ചു നടക്കാന്‍ സാധിച്ചില്ല. പതിയെ പതിയെ അത് 4-5 കിലോമീറ്ററിലേക്ക് ഉയര്‍ത്തി. നടത്തം പതിവായപ്പോള്‍ ഒറ്റയ ടിക്ക് 15 കിലോമീറ്റര്‍ ഓടാനോ നടക്കാനോ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ ശരീരത്തെ ശക്തിപ്പെടുത്താനും അയഞ്ഞ ചര്‍മത്തെ മുറുക്കാനും ജിമ്മില്‍ വെയ്റ്റ് ട്രെയിനിങ്ങ് ചെയ്യുന്നുണ്ട്.

വര്‍ക്ക്ഔട്ടിന് മുന്‍പ് കട്ടന്‍ കാപ്പിയോ ചൂടു വെള്ളമോ കുടിക്കും. വര്‍ക്ക്ഔട്ടിന് ശേഷം ബദാമോ പഴങ്ങളോ കഴിക്കും. സ്ഥിരപ്രയത്‌നമാണ് നിവേദിത് പങ്കുവയ്ക്കുന്ന ഭാരം കുറയ്ക്കാനുള്ള രഹസ്യം. മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വാധീനിക്കപ്പെടരുതെന്നും സ്വന്തം ശരീരത്തിന് താങ്ങാനാകുന്ന രീതിയില്‍ പതിയെ പതിയെ മാത്രമേ ഭക്ഷണത്തില്‍ മാറ്റം വരുത്താവൂ എന്നും നിവേദിത് പറയുന്നു.

ryk6
Previous articleഅമൃതയ്ക്കും നൂബിനും ഹാപ്പി മാരീഡ് ലൈഫ് ആശംസിച്ച് ഷിയാസ് കരീം; കമന്റിന് മറുപടിയുമായി അമൃത.!
Next articleസിസേറിയനാണെന്ന് കേട്ടതും തളർന്നുപോയി; പ്രസവത്തിന് തൊട്ടുമുൻപായാണ് അതേക്കുറിച്ച് പറഞ്ഞത്.! ഞാനും സുദർശനയ്ക്കും ഈ സുന്ദരമായ ലോകത്ത് സുരക്ഷിതമായിരിക്കാൻ കാരണം ഈ വെക്തിയാണ്…

LEAVE A REPLY

Please enter your comment!
Please enter your name here