ശരീരത്തു നിന്നു വരുന്ന ദുർഗന്ധം കാരണം അടുത്ത് നിൽക്കാൻ പോലും ആരും സമ്മതിചില്ല; ദൗലത്തിന്റെ ജീവിതകഥ

ആസിഡ് വീണ് തകർന്ന ദൗലത്തിന്റെ കഥ ഇങ്ങനെയാണ്, ഇരുപത്തിയാറാം വയസ്സിലാണ് തന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. ആസിഡ് വീണ് കരിഞ്ഞുപോയ മുഖവും ശരീരവും അവരുടെ ജീവിതം മാറ്റിമറിച്ചു. ശരീരത്തിന് വരുന്ന ദുർഗന്ധം കാരണം വീടിന്റെ അടുത്ത് ഉള്ളവർ പോലും വാതില് തുറക്കാൻ മടിച്ചു തന്നെ കാണുന്നത് പോലും അവർക്ക് അറപ്പ് ആയിരുന്നു.

പക്ഷേ ദൗലത്ത് വീടിനുള്ളിൽ അടച്ചിരിക്കാൻ തയ്യാറായിരുന്നില്ല ഇപ്പോൾ അവർ ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റിയ വർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ധീര വനിതയാണ്. ഇന്നവർ അനവധി പേർക്ക് താങ്ങും തണലും ആണ്. ആസിഡാക്രമണം ഇന്ന് ദിനംപ്രതി കൂടിവരുന്ന ഒരു പ്രവർത്തിയാണ് പ്രണയം നിരസിച്ചാൽ അപ്പോൾ അടുത്ത മാർഗം അവർ കണ്ടുപിടിക്കുന്നത് ആസിഡ് ആക്രമണം ആണ്.

doulath 1

ഇന്ന് പല പെൺകുട്ടികളും ഇങ്ങനെ ആക്രമണത്തിന് ഇരയായി ജീവിക്കുന്നു. പ്രണയം മാത്രമല്ല കുടുംബ കാരണം പോലും ഇങ്ങനെ ആസിഡ് ആക്രമണത്തിൽ ജീവിക്കുന്നവരുണ്ട്. 11 വർഷം മുൻപ് ആണ് അവരുടെ ജീവിതം മാറിമറിഞ്ഞത് ദൗലത്തിനു മാത്രമല്ല രണ്ട് സഹോദരിമാർക്കും ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്നു. ഇത് പ്രണയത്തിന്റെ പേരിൽ നടന്ന ആസിഡ് ആക്രമണം അല്ല.

സ്വത്തിന് പേരിൽ നടന്ന ആക്രമണം ആണ്. അതിനു കാരണമായത് സ്വന്തം സഹോദരിയും സഹോദരി ഭർത്താവ് മാണ് ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട ദൗലത്തിന്റെ പേരിലായിരുന്നു വീട് ഉള്ളത്. വീട് കിട്ടാൻ വേണ്ടി സഹോദരി ഭർത്താവ് ദൗലത്തിനെ കല്യാണം കഴിക്കാൻ തയ്യാറായി. താൻ ഈ കല്യാണത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോൾ സഹോദരിക്കും സഹോദരി ഭർത്താവിനും പകയായി എങ്ങനെയും ആ വീട് സ്വന്തമാക്കാൻ വേണ്ടി അവർ മാർഗങ്ങൾ തേടി.

doulath 6

അവർ കണ്ടുപിടിച്ച മാർഗ്ഗം ദൗലത്തിനെ ഇല്ലാതാക്കുക എന്നതായിരുന്നു അതിനുവേണ്ടി അവർ ദൗലത്തിനെ വല്ലാതെ ഉപദ്രവിച്ചു. ഉപദ്രവം സഹിക്കവയ്യാതെ പൊലീസിൽ കംപ്ലൈന്റ് കൊടുക്കുകയും ചെയ്തു. ഇത് സഹോദരിയെയും ഭർത്താവിനെയും വല്ലാതെ ചൊടിപ്പിച്ചു. ഒരുദിവസം തനിക്ക് സുഖമില്ല എന്ന് പറഞ്ഞ സഹോദരിമാരെ സഹോദരി ഭർത്താവ് വീട്ടിലോട്ട് വിളിച്ചുവരുത്തി.

അതിനുശേഷം ആസിഡ് ഇവരുടെ മുഖത്തേക്ക് ഒഴിച്ചു വേദന സഹിക്കവയ്യാതെ ദൗലത്തിനും സഹോദരിമാരും. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ കൈയിൽ പൈസ ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രിയിൽ പോയി, വെന്തു പോയ മുഖവും ശരീരവുമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടു കാർ പോലും ഇവരെ വല്ലാത്ത രീതിയിൽ നോക്കി. മുറിവിൽ നിന്ന് വരുന്ന ദുർഗന്ധം അയൽക്കാരെ ചൊടിപ്പിച്ചു അയൽക്കാർ ദൗലത്തിനെയും കുടുംബത്തെയും അകറ്റി നിർത്തി.

മുറിവ് ഉണങ്ങിയതിനുശേഷം ദൗലത് താൻ പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനമായ ബ്യൂട്ടിപാർലറിൽ പോയെങ്കിലും, അവർ അവിടെ ജോലി കൊടുക്കാൻ തയ്യാറായില്ല. പിന്നീട് പല ജോലി നോക്കിയെങ്കിലും ഒന്നും തന്നെ ശരിയായില്ല. അതിനുശേഷം ജീവിക്കാൻവേണ്ടി ദൗലത്ത് മുംബൈയിലെ ബാദ്രയിൽ ഭിക്ഷ യാചിച്ച് ജീവിക്കാൻ ആരംഭിച്ചു. 2016 ഇവർ ആസിഡ് സർവ്വേ വേർഡ്സ് എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു.

doulath 2

ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റിയ നിരവധിപേർക്ക് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കാൻ ഈ സംഘടന മൂലം കാരണമായി. 2015 ദൗത്യത്തിന് ഉപദ്രവിച്ച സഹോദരിക്കും സഹോദരി ഭർത്താവിനും 10 വർഷം കഠിനതടവും 50000 രൂപ പിഴയും ലഭിച്ചു. ഇപ്പോൾ ദൗലത്ത് ആസിഡ് ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ജീവിക്കുന്നു.

Previous articleസ്വന്തം അച്ഛന്റെ ശവപ്പെട്ടിക്ക് മുന്നിൽ ഫോട്ടോ ഷൂട്ട് നടത്തി പ്രമുഖ മോഡൽ; താരം വലിയ വിവാദത്തിലേക്ക്…
Next articleപാവം പെട്ടുപോയി, റീൽസ് എടുക്കാൻ നോക്കിയതാ, പക്ഷേ പണി പാളി; ചൈതന്യ പ്രകാശ് പങ്കുവെച്ച രസകരമായ വീഡിയോ കണ്ടു നോക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here