വീട്ടിൽ വളർത്തുന്ന ഗപ്പി ചത്താലും കുറ്റം ടൊവീനോയ്ക്ക്; വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിനേഷ് വിശ്വനാഥിന്റെ കുറിപ്പ് ഇങ്ങനെ; മായാനദിയിൽ അഭിനയിച്ച് നദികൾ മുഴുവൻ വെള്ളം കേറി, കൽക്കിയിൽ അഭിനയിച്ച് പോലീസുകാർക്ക് ഇപ്പൊ പണിയായി, വൈറസിൽ അഭിനയിച്ച് നാട് മുഴുവൻ വൈറസാണ്, തീവണ്ടിയിൽ അഭിനയിച്ച് തീവണ്ടി സർവീസ് നിന്നു എന്നൊക്കെയാണ്. അതേ, മതവൈദികന്മാർ നുണ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്ന വീഡിയോകൾ കളിയാക്കി ഷെയർ ചെയ്യുന്ന അതേ മലയാളികളിൽ ഒരു വിഭാഗത്തിന്റെ മറ്റൊരു വിനോദം. ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിർത്തുക.ആദ്യം പ്രളയം വന്നപ്പോ തിരുവനന്തപുരം വിമൻസ് കോളേജിൽ വോളന്റിയർ വർക്കിന്‌ നിന്ന ഒരുദിവസമാണ് വിശ്രമവേളയിൽ ഫോണ് എടുത്തപ്പോ ടോവിനോ ഒരു ക്യാമ്പിൽ ജോലി ചെയ്യുന്ന ഫോട്ടോ കണ്ടത്.

ആ ഒരു നിമിഷത്തിൽ, എന്ത് ചെയ്യാൻ മനസുണ്ടായിരുന്ന മൊമെന്റിൽ അത് തന്ന ആവേശം നല്ല വലുതായിരുന്നു. പ്രളയം ഒക്കെ കഴിഞ്ഞ് ആ സമയത്ത് ആ ഏരിയയിൽ കാണാത്ത സാരന്മാരുടെ “ഇവനെന്തൊരു ഷോയാരുന്നടെ ഓഡിറ്റിങ് സെക്ഷനുകളിലും ഇരുന്ന് അവിയേണ്ടിവന്നിട്ടുണ്ട്. ആ സമയത്ത് 5 പൈസയുടെ ഉപയോഗം കാണിക്കാത്ത ഫ്രാസ്ട്രേഷൻ ഗ്രൂപ്പുകാർ തുടങ്ങിവച്ചതാണ് flood starഎന്ന വിളി. ഇന്നിപ്പോ എന്ത് നടന്നാലും കുറ്റം ടോവിനോക്കാണ്. ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്പോ കാലിന്റെ ചെറുവിരൽ വല്ലടത്തും ഇടിച്ചാൽ ടോവിനോക്ക് ചെറുവിരൽ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടിൽ വളർത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു പടത്തിൽ അഭിനയിച്ചതുകൊണ്ട് അതും അങ്ങേരുടെ തലയിലാവും. ഗോദയിൽ കയറുന്ന ഫയൽവാന്മാർ കാലുതെറ്റി വീഴാതെയൊക്കെ നോക്കുക. ഗോദ എന്നൊരു പടത്തിലും അദ്ദേഹം അഭിനയിച്ചു.

അതും ഇവന്മാർ അങ്ങേരുടെ തലയിൽ കൊണ്ടുവെക്കും. മറഡോണക്ക് ഇനി വല്ല പരിക്കോ, അങ്ങേരിനി വല്ല പെനാൽറ്റിയോ മിസ് ചെയ്താൽ ആ കുറ്റവും ഇന്നാട്ടിൽ ഇരിക്കുന്ന ടോവിനോ തോമസിനായിരിക്കും. ഇത്, ഒരുത്തൻ വളരുന്നതിന്റെ കണ്ണുകടി ആണോ അതോ നെപ്പോട്ടിസത്തിൽ ഊന്നിയ ഫാനോളി ചിന്തകളുടെ ശാപമാണോ എന്നറിയില്ല. ട്രോൾ എന്നത് ഫ്രാസ്ട്രേഷൻ അഥവാ നല്ല ഒന്നാന്തരം ക്രിമികടി തീർക്കാനുള്ള ഒരു ഉപാധി ആയിക്കഴിഞ്ഞു. ചെമ്പൻ വിനോദിന്റെ വിവാഹത്തിന് ടോവിനോ കൊടുത്ത ആശംസ പോലും ഈ വിധത്തിൽ ക്രൂരമായി വ്യാഖ്യാനിക്കപ്പെട്ടു എന്നോർക്കുക.ഇതൊക്കെ തമാശയല്ലേ, അങ്ങനെ കണ്ടുകൂടെ” എന്ന കമന്റുമായി വരുന്ന നിഷ്കളങ്കമക്കളൊക്കെ രണ്ടടി മാറി നിക്ക്.

Previous articleഹോട്ട്‌സ്‌പോട്ടില്‍ രോഗികളുമായി ഓട്ടത്തിലാണ് ബാബു, ഊണും ഉറക്കവും ആംബുലന്‍സില്‍ തന്നെ; വീട്ടില്‍ പോയിട്ടും ഭാര്യയേയും മക്കളെയും കണ്ടിട്ടും 42 ദിവസമായി.!
Next articleഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിച്ചിടത്ത് നിന്നും ഞാൻ തുടരുകയാണ്; ചാരിറ്റിയുമായി വീണ്ടും ഫിറോസ് കുന്നംപറമ്പിൽ.!

LEAVE A REPLY

Please enter your comment!
Please enter your name here