ലോകത്തെ ഏറ്റവും സുരക്ഷയുള്ള ട്രംപിന്റെ കാർ ഇന്ത്യയിൽ എത്തി; സവിഷേതകൾ നിരവധി

ഇന്ത്യയിലേക്കുള്ള ട്രംപിന്റെ വരവ്വ് ഇതിനോടകം തന്നെ ജനങ്ങൾക്കിടയിൽ ചർച്ചയാണ്. അതീവ സുരക്ഷയോടെയാണ് ട്രംപ് ഇന്ത്യയിൽ എത്തുന്നത്. ഇതിന് വേണ്ടിയുള്ള മുൻകരുതലുകൾ ഒരു മാസം മുൻപ് തന്നെ തുടങ്ങിയിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തുമ്പോൾ സഞ്ചരിക്കുന്ന കാറിനെ പറ്റിയാണ്. അതീവ സുരക്ഷയോടെ നിർമിച്ച കാറിലാണ് ട്രംപിന്റെ യാത്ര. ദി ബീസ്റ്റ്‌ എന്നാണ് അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ ലിമോസിൻ അഥവാ കാഡിലാക്കിന് നൽകിയിരിക്കുന്ന പേര്. കാർ രണ്ട് ദിവസം മുൻപ് ഫ്ലൈറ്റിൽ ഇന്ത്യയിൽ എത്തിച്ചു. നിരവധി സുരക്ഷാ പ്രത്യേകതകൾ ആൺ കാറിനുള്ളത്.

2009 മുതൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ ബീസ്റ്റിനെ രണ്ട് വര്‍ഷം മുമ്പാണ് മാറ്റി സ്ഥാപിക്കുന്നത്. പുതിയ പ്രസിഡൻഷ്യൽ ആർമേർഡ് ലിമോ 2018 -ലാണ് സീക്രട്ട് സർവീസ് വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. ഇത് ഒരു പുതിയ കാഡിലാക്ക് അധിഷ്ഠിത മോഡലാണ്. കാഡിലാക് സ്റ്റൈലിംഗുള്ള സവിശേഷമായ വാഹനത്തിന് ഇഷ്ടാനുസൃതമായി നിർമ്മിച്ച മീഡിയം ഡ്യൂട്ടി ട്രക്ക് ഫ്രെയിം ഡിസൈനാണ്. ലോകത്തിലെ ഇത്തരത്തിലുള്ള ഏക വാഹനം മാത്രമാണിത്. ഒരു ജി‌എം ട്രക്ക് ചേസിസിലാണ് വാഹനം നിർമ്മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ കാഡിലാക് ലിമോയ്ക്ക് കാഡിലാക് എസ്കല കൺസെപ്റ്റ് കാറിന് എന്നപോലെ സാധാരണ ഡിസൈൻ ശൈലിയുള്ള ഒരു ഗ്രില്ലാണ് കാണപ്പെടുന്നത്. ഇതു മാത്രമാണ് മറ്റ് വാഹനങ്ങളുടെ രൂപകൽപ്പനയുമായി ബീസ്റ്റിനുള്ള ഒരേയൊരു സാമ്യം.സീക്രട്ട് സർവ്വീസിനായി ജനറല്‍ മോട്ടോഴ്‍സ് രണ്ടിൽ കൂടുതൽ ബീസ്റ്റ് 2.0 കൈമാറാറുണ്ട്. ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങൾ ഒരു സാധാരണ പ്രസിഡൻഷ്യൽ വാഹന വ്യൂഹത്തിലുണ്ടാകും. ഒരു ബാക്കപ്പ് അല്ലെങ്കിൽ ഡമ്മിയായിട്ട് ആണ് ഇത് നൽകുന്നത്.

trump car 1

ലിമോയ്ക്ക് യാത്ര ചെയ്യാൻ സ്വന്തമായി ഒരു വിമാനമുണ്ട്. C-17 ഗ്ലോബ് മാസ്റ്റർ കാർഗോ വിമാനം, പ്രസിഡന്റ് പോകുന്നിടത്തെല്ലാം അദ്ദേഹത്തെ പിന്തുടരുന്നു.എല്ലാ ലിമോകളും സമാനമായി നിർമ്മിച്ചതുമാണ്, 5.0 ഇഞ്ച് കട്ടിയുള്ള ഗ്ലാസ്, 8.0 ഇഞ്ച് കട്ടിയുള്ള ഡോറുകൾ (വാണിജ്യ വിമാന വാതിലിനേക്കാൾ ഭാരം). ടൈറ്റാനിയം, സെറാമിക്സ് പ്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ അടിവശം നിർമ്മിച്ചിരിക്കുന്നത്.സേവനത്തിൽ നിന്ന് പിൻവാങ്ങുന്ന ബീസ്റ്റിന്റെ ഭാരം 14,000 മുതൽ 20,000 പൗണ്ട് വരെ ആണെന്നത് കണക്കാക്കുമ്പോൾ, പുതിയ തലമുറയ്ക്ക് ഭാരം കുറവാണെന്ന് പറയപ്പെടുന്നു. സാറ്റലൈറ്റ് ഫോൺ, ന്യൂക്ലിയർ കോഡുകൾ എന്നിവയ്ക്കൊപ്പം ഫ്ലാറ്റ് ടയറുകളിൽ ഓടുക, നൈറ്റ്-വിഷൻ ഗിയർ, സ്വന്തമായി ഓക്സിജൻ വിതരണം എന്നിവ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മുൻ ബമ്പറിൽ നിന്ന് ഗ്യാസ് കാനിസ്റ്ററുകൾ വെടിവയ്ക്കാനും വാഹനത്തിന് കഴിയും.ഭാരം, വലുപ്പം എന്നിവ കാരണം 5.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ലിമോയ്ക്ക് കരുത്തേകുന്നത്. കൂടാതെ അഗ്നിബാധ ഉണ്ടായാൽ ഡീസൽ വലിയതോതിൽ ആളികത്തില്ല. പഴയ ബീസ്റ്റിന് 3.0 കിലോമീറ്റർ മൈലേജ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

trump car 2

സാധാരണയായി ആയുധങ്ങൾ സീക്രട്ട് സർവീസ് വിശദീകരിക്കുന്നില്ല. ബൂട്ടിലുള്ളത് എന്താണെന്ന് ഞങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല.അവസാനമായി, വാഹനം പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്ത സ്റ്റോർ ചെയ്തിരിക്കും. ഒരു ഡിഫിബ്രില്ലേറ്ററും മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും ഇതിനുള്ളിൽ ഉണ്ടാവും.

Previous articleസ്കൂളിന് CBSE അംഗീകാരം ഇല്ല; വിദ്യാർത്ഥികളെ ചതിച്ച് തോപ്പുംപടി ലിറ്റിൽ സ്റ്റാർ സ്കൂൾ
Next article‘ട്രെയിനില്‍ പാട്ടുപാടി സഹയാത്രികരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്’; ആയുഷ്മാന്‍ ഖുറാന പറയുന്നു..! സംഭവം ഇങ്ങനെ !!

LEAVE A REPLY

Please enter your comment!
Please enter your name here