പ്രവീണയുടെയും മകളുടെയും ഇടതൂർന്ന തലമുടിയുടെ രഹസ്യം ; വിഡിയോ

തലമുടി സമൃദ്ധമായി വളരാൻ എണ്ണയിൽ ചേർക്കുന്ന രഹസ്യക്കൂട്ട് പങ്കുവച്ച് നടി പ്രവീണ. പറമ്പിലുള്ള ഔഷധ സസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് എണ്ണ കാച്ചുന്നത്. കൊച്ചു കൊച്ചു വല്യ കാര്യങ്ങൾ എന്ന തന്റെ യുട്യൂബ് ചാനലിലാണ് താരം വിഡിയോ പങ്കുവച്ചത്.

നല്ല മുടി ഒരു പരിധിവരെ പാരമ്പര്യമാണ് എന്ന് അവകാശപ്പെടാമെങ്കിലും അതിന്റെ സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ സംരക്ഷണത്തിൽ കാച്ചിയ എണ്ണയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളതെന്ന് പ്രവീണ പറയുന്നു. കയ്യോന്നി, കറ്റാർവാഴ, പൂവാംകുരുന്നില, കീഴാർനെല്ലി, തുളസിയില, കറിവേപ്പില, ചെത്തി, പനികൂർക്ക, ചെറിയ ഉള്ളി, നെല്ലിക്ക, ഉലുവ, ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ എന്നിവയാണ് എണ്ണ കാച്ചാൻ ആവശ്യമുള്ള വസ്തുക്കൾ.

അരികഴുകിയ വെള്ളത്തിൽ ഇവയെല്ലാം അരച്ചെടുക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിക്കണം. ഇത് വീണ്ടും നന്നായി തിളപ്പിക്കുക. പതയെല്ലാം അടങ്ങി കഴിഞ്ഞ് എണ്ണ പാകമായാൽ അതിലേക്ക് കുരുമുളകും കർപ്പൂരവും ചേർക്കാം. പിന്നീട് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.

പ്രവീണയുടെ മകൾ ഗൗരിയും ഈ എണ്ണയാണ് ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിൽ, അകാല നര, താരൻ എന്നീ പ്രശ്നങ്ങൾ അകറ്റാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനം കരുത്തോടെ വളരാനും ഈ എണ്ണ പ്രയോജനകരമാണെന്നും പ്രവീണ പറയുന്നു.

Previous articleകഴുത്ത് വരെ വെളളം ഉയര്‍ന്നിട്ടും; ബൈക്ക് ഓടിച്ച് യുവാക്കളുടെ അതിസാഹസികത : വീഡിയോ
Next article14 വർഷത്തിനുശേഷം നഷ്ടപ്പെട്ട പഴ്സ് തിരികെ കിട്ടി.!

LEAVE A REPLY

Please enter your comment!
Please enter your name here