പെങ്ങളുടെ ആൽബത്തിൽ നൂറുപവനും; മരുമോൾക്ക് തൊടാൻ അ റയ്ക്കുന്ന ചപ്പുതുണികളും, വൃ ത്തിയാകാത്ത പാത്രങ്ങളും : വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഞ്ജലി ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; പെൺകുട്ടികൾക്ക് അ റപ്പ് പാടില്ല. നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്ന ഒരാചാരം പറയുന്നതിന് മുൻപ് ഒരു ഡിസ്ക്ലൈയിമർ വെക്കുന്നു. എന്റെ വിവാഹത്തിന് അങ്ങനെ ചെയ്തില്ലായിരുന്നു, അപ്പുറത്തെ വീട്ടിലെ പെൺകുട്ടി ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു നോർമലൈസ് ചെയ്യരുത്.. നിങ്ങളുടെ വിവാഹം നടന്നതു പോലെ അല്ലെങ്കിൽ നിങ്ങളുടെ അനുഭവങ്ങൾ പോലെ അല്ലാതെ ജീവിച്ചു തീർക്കുന്ന ഒരു പാട് പേരുണ്ടാവും നിങ്ങൾക്ക് ചുറ്റിലും.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കല്യാണങ്ങളും നടക്കുന്ന മുൻപ് ഉള്ള ഒരു ചടങ്ങാണ് ചെക്കന്റെ വീട് കാണാൻ പോവൽ. ഒരു മൂന്നാലു കാറിന് കാരണവൻമാരും അയൽവാസികളും പോയി ബിരിയാണി തിന്നു വരാനും ചെക്കന്റെ വീട്ടിലെ പോർച്ചിലെത്ര കാറുണ്ട് , തെങ്ങാണോ റബ്ബറാണോ കൂടുതൽ പറമ്പിലുള്ളത് , വിപണി നിലവാരം എന്നതൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ചടങ്ങാണ് പലപ്പോഴുമിത്. കൂട്ടത്തിൽ സ്ത്രീ ജനങ്ങൾ പലപ്പോഴും ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെങ്കിലും പലപ്പോഴും മുൻകൂട്ടി തീരുമാനിച്ചുള്ള പ്രോഗ്രാമായതു കൊണ്ട് വീടു മുഴുവൻ അടിച്ചു തുടച്ച് കണ്ണാടിയാക്കിയത് കണ്ട് അവരും മടങ്ങും.

179007352 5602277973146633 1762664398216177254 n

അവിടെത്തെ ഷോ കേയ്സ് വീട്ടിയിലാ പണിതത് അല്ലെങ്കിൽ പൂജാമുറിയിൽ ഒരാൾ പൊക്കത്തിലൊരു നിലവിളക്കുണ്ട് ചെക്കന്റെ പെങ്ങളുടെ ആൽബം കണ്ടോ ഒരു നൂറു പവൻ അവൾക്ക് കൊടുത്തിട്ടുണ്ട് എന്ന പോലത്തെ ഡയലോഗ് ഉണ്ടാവും. വിവാഹം കഴിഞ്ഞ് ആ വീട്ടിൽ ജീവിക്കേണ്ട പെൺകുട്ടി വിവാഹത്തിനു മുൻപ് ഒരിക്കൽ പോലും ഭാവി ഭർത്താവിന്റെ വീട് സന്ദർശിക്കുന്ന ചടങ്ങ് ഇതുവരെ കണ്ടിട്ടില്ല. ഇനി പ്രണയ വിവാഹം ആണെങ്കിൽ ആദ്യമായി ഉണ്ടാവുന്ന കുട്ടിയ്ക്ക് ഇടാൻ പോവുന്ന പേര് വരെ കണ്ടുപിടിച്ചു വെച്ചാലും നിന്റെ വീട്ടിൽ രാവിലെ എണീറ്റാൽ പല്ലു തേച്ചിട്ടാണോ ബെഡ് കോഫി കുടിയ്ക്കുക എന്നൊരു ചോദ്യം എത്ര പേർ ചോദിച്ചു കാണും?

നാടുമുഴുവൻ നടന്ന് എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന സാംസ്കാരിക കുടുംബമെന്ന് നാട്ടുകാർ പറയുന്ന വീട്ടുകാരുടെ അടുക്കളയുടെ വൃത്തി പുറത്ത് പറയാൻ പലപ്പോഴും പറ്റില്ല. അങ്ങനെ ഒന്നില്ല എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണുമ്പോൾ ഇതൊക്കെ ഊതിപ്പെരു പ്പിച്ചതായി ചിലർക്കെങ്കിലും തോന്നുന്നത്. പത്തിരുപത്തഞ്ച് പേർ വന്നു കാണുന്ന വീട് കാണൽ ചടങ്ങും നടന്ന് വിവാഹം കഴിഞ്ഞ് പത്തു ദിവസം ഒക്കെ കഴിയുമ്പോഴേ ഭർതൃവീടിന്റെ ഒരു രൂപഘടന പെൺകുട്ടിയ്ക്ക് കിട്ടുള്ളൂ.

അത്യാവശ്യം വൃത്തിയുള്ള വീട്ടിൽ നിന്നു വരുന്ന പെൺകുട്ടിയെ ചിലപ്പോൾ അടുക്കളയിൽ വരവേൽക്കുക ദിവസങ്ങോളം കുക്ക് ചെയ്തിട്ടും ഒരിക്കൽ പോലും തുടയ്ക്കാത്ത ഗ്യാസടുപ്പും തീരെ വൃ ത്തിയില്ലാതെ കഴുകി വെച്ച പാത്രങ്ങളും ചുരുങ്ങിയത് മൂന്നാലു ദിവസത്തെ ഭക്ഷണത്തിന്റെ വേസ്റ്റ് ഒന്നായി എടുത്തു വെച്ച പുളിച്ചു നാറുന്ന ബക്കറ്റും തൊടാൻ അറയ്ക്കുന്ന മട്ടിലുള്ള ചപ്പത്തുണികളുമാവും. വീടുകാണൽ ചടങ്ങിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല എന്നതാണ് സത്യം.

ഞാനറിയുന്ന ഒരു പെൺകുട്ടി പറഞ്ഞത് വിവാഹത്തിനു മുൻപ് ഒരിക്കലെങ്കിലും എനിയ്ക്കോ എന്റെ അമ്മയ്ക്കോ ആ വീടിന്റെ അടുക്കള കാണാൻ സാധിച്ചിരുന്നെങ്കിൽ ഈ വിവാഹമേ നടക്കില്ലായിരുന്നു എന്നാണ്. പുറത്തു നിന്നു നോക്കുമ്പോൾ വലിയ വീട്, വൃ ത്തിയിൽ വസ്ത്രം ധരിക്കുന്ന വീട്ടുകാർ, നാട്ടിലെല്ലാർക്കും നല്ലത് പറയാൻ മാത്രമുള്ള കുടുംബം, പൂന്തോട്ടം പക്ഷെ അടുക്കളയിൽ പുഴുവളയ്ക്കാൻ തയ്യാറായി നിൽക്കുന്ന പുളിച്ച മണം നാലടി ദൂരേ നിന്നേ പുറപ്പെടുവിക്കുന്ന വേസ്റ്റ് ബക്കറ്റ്. തീരെ വൃ ത്തിയില്ലാത്ത ഭക്ഷണം കഴിച്ചു കൈ കഴുകാൻ ചെന്നാൽ ഓക്കാനം വരുന്ന ബേസിൻ, ഒരു പബ്ലിക് ടോയ്ലറ്റിനെ ഓർമിപ്പിക്കുന്ന കോമൺ ബാത്റൂം ഇതൊക്കെയാണ് കാണാ കാഴ്ചകൾ.

240969977 6282708058436951 3170167504457409396 n

ആളുകൾ വന്നാൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ എട്ടു പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ടേബിൾ ഉണ്ടെങ്കിലും വീട്ടിലുള്ളവർ മാത്രമുള്ളപ്പോൾ ഈ വേസ്റ്റ് മണത്തിനടുത്ത് ഒരു കുട്ടി ടേബിൾ ഇട്ടാണ് വീട്ടുകാരുടെ ഭക്ഷണം കഴിപ്പ്. മകളുടെ ഭർത്താവ് വന്നാൽ അവനെ രാജാവായി കാണാൻ ഈ ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തുന്നവർ രണ്ടാഴ്ച മുന്നെ കല്യാണം കഴിഞ്ഞ മരുമകൾക്ക് നേരത്തെ പറഞ്ഞ സ്ഥലത്ത് ഭക്ഷണം വിളമ്പുകയും അവളെ കൊണ്ട് എല്ലാവരുടെയും എച്ചി ലെടുപ്പിക്കുകയും ചെയ്യും. അല്ലെങ്കിലും പെൺകുട്ടികൾക്ക് അ റപ്പ് പാടില്ല എന്നാണല്ലോ ചൊല്ല്.

ഇനിയഥവാ പെൺകുട്ടിയുടെ വൃത്തി ഭർതൃവീട്ടുകാർക്ക് മനസ്സിലായാൽ അവൾക്ക് OCD ആണെന്നോ ഇവരൊക്കെ കുഞ്ഞുണ്ടാവുമ്പോൾ എന്തു ചെയ്യും എന്നൊന്ന് കാണണം എന്ന് ബന്ധുക്കൾക്കിടയിൽ വെച്ച് പറഞ്ഞ് അവളെ കൂട്ടമായി ഒന്ന് പരിഹസിക്കാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇറങ്ങിയ സമയത്ത് കണ്ട കമന്റുകളിൽ ചിലത് ഇങ്ങനെയായിരുന്നു ‘ ആ വേസ്റ്റ് കളഞ്ഞാൽ അവൾക്കെന്താ സംഭവിക്കുക’. അതെ നിങ്ങളിതു വരെ നിന്ന സാഹചര്യമായതു കൊണ്ട് നിങ്ങളുടെ വീട്ടിലെ വൃ ത്തിയില്ലായ്മ എത്ര ഭീക രമാണെന്ന് നിങ്ങൾക്ക് മനസ്സിലായി കൊള്ളണമെന്നില്ല.

പുതിയൊരു സാഹചര്യവുമായി ഇടപഴകാൻ തന്നെ സമയമെടുക്കുന്ന സമയത്ത് വന്നു കയറുന്ന പെൺകുട്ടി ഇതൊക്കെ സഹിക്കണമെന്ന ചിന്ത ആ വേസ്റ്റ് ബക്കറ്റിലെ അഴുക്കിലും വലുത് നിങ്ങളുടെ മനസ്സിലുണ്ടെന്ന് കാണിച്ചു തരികയാണ്. പൊന്നു പെൺകുട്ടികളെ വിവാഹം കഴിക്കുന്ന മുൻപ് വൃത്തിക്കാര്യങ്ങളിൽ ഒരേകദേശ ധാരണ ചെന്നു കയറുന്ന വീടിനെ പറ്റി ഉണ്ടാകുന്നത് വളരെ നല്ലതാണ് .

വൃ ത്തിയില്ലായ്മ സഹിക്കാൻ പറ്റാഞ്ഞിട്ടും ജീവൻ കിടക്കാൻ വേണ്ടി ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞു കരഞ്ഞ , ഇതിലും നല്ല പ്ലേറ്റിലാണ് വീട്ടിലെ പട്ടിക്കുട്ടിയ്ക്ക് ഞങ്ങൾ ഭക്ഷണം കൊടുത്തിരുന്നത് എന്നു പറഞ്ഞ ഒരാളാണ് ഇന്നത്തെ എഴുത്തിന് കാരണമായത്. സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബത്തിലെ കഥ തന്നെയാണ് എഴുതിയത്.അഞ്‌ജലി ചന്ദ്രൻ.

Previous articleഈ വേദന എത്രനാൾ ഇനിയും സഹിക്കണം; താരത്തോട് ക്ഷമാപണം നടത്തി സിഐഎസ്എഫ്.!
Next articleമകൻ ലുക്കയെ ചേർത്ത് പിടിച്ച് ഈണത്തിൽ പാട്ട് പാടി മിയ; അടിപൊളിയെന്ന് ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here