ദേശിയമത്സ്യം ‘അയല’ എന്ന് കരുതി അയല കഴിക്കാതെ ഇരിക്കുന്നില്ലലോ; കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റെജീഷ് പാലവിളയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;

ഇന്ത്യയുടെ ദേശീയ മത്സ്യമാണ് അയല; ‘ദേശീയ’ എന്ന വിശേഷണം ഉള്ളതുകൊണ്ട് അയല കഴിക്കുന്നത് രാ ജ്യദ്രോ ഹമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. വറുത്തരച്ച അയലക്കറിയും പൊ രിച്ച അയലയുമൊക്കെ മലയാളികളുടെ ഇഷ്ടവിഭവമാണ്. എന്തിനേറെ, ദേശീയ മത്സ്യം പൊരിച്ചുകൊടുക്കാതെ ചോറിറങ്ങാത്ത മിത്രങ്ങൾവരെ കേരളത്തിലുണ്ട്. അപ്പൊ ദേശീയയാണ് പ്ര ശ്നം എന്ന് പറയരുത്!

മയിലിന്റെ കാര്യത്തിൽ ‘ദേശീയ പക്ഷി’ എന്നതിനപ്പുറം അതൊരു വന്യജീവി എന്ന നിലയിൽ കൂടിയാണ് പ്രസക്തമാകുന്നതും നിയമപരമായ സംരക്ഷണമുള്ളതും. പക്ഷെ അതിന് രാജ്യാതിർത്തികൾ കടന്നാൽ കോഴിയുടെ വിലയെ പല രാജ്യങ്ങളിലുമുള്ളൂ. ശാസ്ത്രീയമായി മയിലുകൾ കോഴിയുടെ കുടുംബത്തിൽ പെട്ടവയുമാണ്. മയിലിനെ വറുത്തും കറിവച്ചും കഴിക്കുന്ന സ്ഥലത്ത് ചെന്നിട്ട് ‘മാ നിഷാദാ! ഇത് ഞങ്ങടെ ദേശീയ പക്ഷിയാണ്’ എന്ന് പറഞ്ഞാൽ അവർ കൂമ്പിടിച്ച് കലക്കും.

ആ നിലയ്ക്ക് മയിലിന് വന്യജീവിയുടെ സം രക്ഷണനിയമങ്ങളൊന്നുമില്ലാത്ത ദുബായിൽ പോയി കറിവയ്ക്കുന്ന ഫിറോസ് ചുട്ടിപ്പാറ എങ്ങനെ രാജ്യദ്രോ ഹിയാകുമെന്ന് മനസ്സിലാകുന്നില്ല! ഇന്ത്യയിൽ മാത്രം പ്രാബല്യത്തിലുള്ള നിയമത്തിന്റെ മുന്നിൽ കു റ്റവാ ളിയുമല്ല. നമ്മുടെ ദേശീയ പതാക വേറൊരു രാജ്യത്ത് ചെന്ന് അപ മാനിച്ചാൽ അത് കുറ്റ മാണോ എന്ന് ചോദിച്ചാൽ ദേശീയ പതാകയുടെ അദ്വിതീയത(unique) മയിലിനോ കടുവയ്‌ക്കോ അങ്ങനെ ഒരു പക്ഷി മൃഗാദികൾക്കും ലഭിക്കുന്നതല്ല.

അതുകൊണ്ട് തന്നെ അത്തരമൊരു താരതമ്യം അ സംബന്ധമാണ്! മാത്രമല്ല മയിലിനെ അപമാനിക്കാനോ അതുവഴി ഏതെങ്കിലും ദേശീയതയെ വെ ല്ലുവിളിക്കാനോ അല്ല ഫിറോസ് ദുബായിക്ക് പോയതും മയിലിനെ കറി വയ്ക്കുന്നതും. അതിൽ രാജ്യങ്ങളുടെ ദേശീയതയും വ്‌ളോഗറുടെ മതവും ഒക്കെ ചേരുമ്പടിക്ക് ചേർക്കുന്നവർ ഉപ്പിൽ വി ഷം ചേർക്കാൻ നിൽക്കുന്നവർ മാത്രമാണ്!

ന്യൂസ്‌ലാൻഡിൽ ഇരുന്ന് മയിലിനെ വേ ട്ടയാടി കറിവച്ച മറ്റൊരു മലയാളി വ്‌ളോഗർ അഭിനന്ദിക്കപ്പെട്ട നാട്ടിൽ ഫിറോസിനെതിരെ വി ദ്വേഷപ്രചരണം നടക്കുന്നതിൽ അസ്വാഭാവികതയുണ്ട് ഇനി ദേശീയതയെ ബഹുമാനിക്കണം എന്നാണ് വാ ദമെങ്കിൽ നേരത്തെ പറഞ്ഞ അയലയ്ക്ക് ഇല്ലാത്ത ദേശീയത മയിലിന് ഉണ്ടാവുന്നത് എങ്ങനെയാണ് മിത്രമേ? ഇന്ത്യയിലെ മയിലുകൾ ഫിറോസിന്റെ യുട്യൂബ് കാണാൻ പോകുന്നില്ല.

കാക്കത്തൂവലുകൾ കെട്ടിയിട്ടാൽ കാക്ക ഭ യന്ന് അവിടേക്ക് വരില്ലെന്ന് കേട്ടിട്ടുണ്ട്. തന്റെ പീലികൾ മുന്നിലും പിന്നിലും അടുക്കിവെച്ച കാവടി ഘോഷയാത്രകളും ഉത്സവകോലങ്ങളും കാണുന്ന ഇന്ത്യയിലെ മയിലുകൾ എന്തുമാത്രം ഭ യന്നിട്ടുണ്ടാകും. ഏത് ജീവിയാണ് തന്റെ തോലും തൂവലും കണ്ട് ആഹ്ളാദിക്കുക.

അക്കാര്യത്തിൽ മയിൽ സ്നേഹികളായ മിത്രങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്നുകൂടി ചോദിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ.! ജയ്ഹിന്ദ്.! ഫിറോസ് ലോകത്തെ വിവിധ വിഭവങ്ങൾ അന്വേഷിച്ചും ഉണ്ടാക്കിയും ജൈ ത്ര യാത്ര ചെയ്യട്ടെ.

Previous article‘എന്റെ മരുമകനെ കാണാൻ ഞാൻ എത്തി’; നിറവയറിലുള്ള ആതിരയെ കാണാൻ അമൃത; വീഡിയോ
Next articleവെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ ഫോട്ടോഷൂട്ട്; അണക്കെട്ടിന്റെ ഷട്ടർ തുറന്നു.! പിന്നീട് സംഭവിച്ചത്; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here