ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു..

244428075 1766629006874069 6657653282996388540 n

വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിയ്ക്ക് അടിയന്തര പാസ്‌പോര്‍ട്ട് അനുവദിച്ച് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായ മരിയയക്ക് വിമാനം ലണ്ടനില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു. വനിതാ പൈലറ്റായ ഷോമ സുരറാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

വിമാനത്തില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം നല്‍കായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുര്‍ട് വിമാനത്താവളത്തിലിറക്കി. വിമാനമിറങ്ങിയ ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. 210 യാത്രക്കാരാണ് എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്നത്.

അമ്മയുടേയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

244421811 1766628900207413 5482337357887581299 n
Previous articleകിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു ഗ്രേസ് ആൻ്റണി; വൈറലായ ഫോട്ടോസ് കാണാം…
Next articleവന ദേവതയെപോലെ സുന്ദരിയായി ഭാവന; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം….

LEAVE A REPLY

Please enter your comment!
Please enter your name here