കോർപ്പറേറ്റ് ജോലിയും ജീവിതവും ഉപേക്ഷിച്ച് ഓർഗാനിക് ഫാമിങ് തിരഞ്ഞെടുത്ത് ദമ്പതികൾ…

sudhakar nawshadiya 1

തിരക്കിട്ട ജീവിതത്തിനും ജോലി തിരക്കുകൾക്കും ഇടയിൽ നമ്മൾ എല്ലാവരും പ്രകൃതി ഭംഗി ആസ്വദിക്കാനായി യാത്ര പോകാറുണ്ട്. എന്നാൽ തമിഴ്നാട് സ്വദേശികളായ സുധാകർ – നൗഷാദ്യ ദമ്പതികളുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവർ ഇത് തിരഞ്ഞെടുത്തത്.

തമിഴ്നാട്ടിൽ വനത്തോട് ചേർന്ന പ്രദേശത്ത് വീടുവച്ച് ജീവിതം ആഘോഷമാക്കുകയാണ് ഇവർ. ബംഗളുരുവിലെ ക്രൗഡ് ഫണ്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും കോർപ്പറേറ്റ് ജീവിതം മടുത്തതോടെ ഒരു മാറ്റത്തിനായി കാത്തിരുന്നു. സ്ഥാപനത്തിന്റെ ക്ലൈന്റുകളിൽ ഒരാളുടെ ഓറോവില്ലിലുള്ള ഓർഗാനിക് ഫാമിൽ സന്നദ്ധ പ്രവർത്തനം നടത്താൻ ഇരുവരും തീരുമാനിച്ചത്.

sudhakar nawshadiya 5

കള പറിച്ചും വിളവെടുത്തും ഫാമിലെ ജോലികൾ പഠിച്ചെടുത്ത ഇരുവരും ഇന്ന് ശാന്തസുന്ദരമായ ഒരുപ്രദേശത്ത് പതിനൊന്നര ഏക്കർ വിസ്തൃതമായ ഒരു ഫോറസ്റ്റ് ഫാം നടത്തുകയാണ്. തിരുനെൽവേലിയിലെ പാപനാശത്തിനടുത്ത് റിസർവ് വനത്തിനോട് ചേർന്നാണ് ഈ കൃഷിഭൂമി. മാലിന്യങ്ങൾ ഒന്നും അവശേഷിക്കാത്ത തരത്തിൽ സുസ്ഥിരതയുള്ള ജീവിതശൈലിയാണ് ഇവർ പിന്തുടരുന്നത്.

പല ഇനങ്ങളിൽപെട്ട തെങ്ങുകളാണ് വച്ചുപിടിപ്പിച്ചവയിൽ ഏറെയും. ഇതിനു പുറമേ തടിക്കായി ഉപയോഗിക്കാവുന്ന മരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം നട്ടുപിടിപ്പിച്ചു. വീട്ടാവശ്യത്തിനായി പ്രത്യേക അടുക്കളത്തോട്ടവും ഒരുക്കി. വർഷത്തിലൊരിക്കൽ എന്ന കണക്കിൽ ആവശ്യത്തിനുള്ള നെല്ലും പയറുവർഗങ്ങളും കൃഷിചെയ്യുന്നുണ്ട്. നാടൻ ഇനത്തിൽപ്പെട്ട 10 പശുക്കളെയും ഇവിടെ വളർത്തുന്നു.

sudhakar nawshadiya 4

മണ്ണും ചാണകവും ഉപയോഗിച്ച് 1000 അടി വിസ്തീർണ്ണമുള്ള ഒരു വീടാണ് ഫോറസ്റ്റ് ഫാമിൽ ഇവർ ഒരുക്കിയിരിക്കുന്നത്. സെക്കൻഡ് ഹാൻഡ് വാതിലുകളും ജനാലകളും ഉൾപ്പെടുത്തിയതിനാൽ ചെറിയ മുതൽ മുടക്കിൽ പ്രകൃതിയോടിണങ്ങി നിൽക്കുന്ന വീട് തന്നെ നിർമ്മിച്ചെടുക്കാനായി.

sudhakar nawshadiya 3

ടെറാക്കോട്ട ടൈലുകൾ ഉറപ്പിക്കുന്നതിനുവേണ്ടി മാത്രമാണ് സിമന്റ് ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിൽ നേരിട്ട് ഉണക്കിയെടുക്കുന്ന മൺകട്ടകൾ ഉപയോഗിച്ചാണ് അടുക്കള നിർമ്മിച്ചത്. ഫാമിൽ നിന്നും ലഭിക്കുന്ന ഫ്രഷ് ഉൽപ്പന്നങ്ങൾ ആവശ്യത്തിന് എടുത്തശേഷം ബാക്കി വരുന്നവ വിൽക്കുന്നുണ്ട്.

വിപണിയിൽ ലഭിക്കുന്ന പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞതിനാൽ ഫാമിൽ പനം ശർക്കരയുടെ ഉത്പാദനവും നടക്കുന്നുണ്ട്.

sudhakar nawshadiya 2
Previous articleഅച്ഛനും അമ്മയ്ക്കുമൊപ്പം കിടിലൻ ഡാൻസുമായി വൃദ്ധി വിശാൽ; വിഡിയോ
Next article‘ഇതിലും കൂടുതൽ അനിയത്തികുട്ടിയ്ക്ക് എന്തുവേണം ലാലേട്ടാ’; പിറന്നാൾ ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി ലാലേട്ടൻ.!

LEAVE A REPLY

Please enter your comment!
Please enter your name here