‘ഒരു ബണ്ടിൽ പേപ്പറും പേനയും വാങ്ങി നൽകി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം.!’ അപേക്ഷ സമർപ്പിക്കാൻ ഒരു വെള്ള പേപ്പർ ചോദിച്ചിട്ട് തന്നില്ല..!

തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം കിടപ്പുരോഗിയുടെ മെഡിക്കൽ ബോർഡിനുള്ള സർട്ടിഫിക്കറ്റുകൾക്കായാണ് ആശുപത്രിയിൽ എത്തിയത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫിസിൽനിന്ന് എ ഫോർ ഷീറ്റ് ചോദിച്ച, ഭിന്ന ശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയച്ചു.

തുടർന്ന് ഒരു ബണ്ടിൽ പേപ്പറും 10 പേനകളും എത്തിച്ചു നൽകി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്ര തിഷേധം. സംഭവത്തെകുറിച്ച് കെ.പി.എം. സലീമിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഞാൻ കെ പി എം സലീം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മ നു ഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എൻ്റെ വാർഡിൽ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രൈൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു.

218758635 322824625908505 2813296210598520339 n

ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തല പൊ ട്ടാതെ പോകാൻ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എൻ്റെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തുവിട്ടു. 3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഒരു A4 ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു. എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിൻ്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.

സർക്കാർ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പർ നൽകാൻ തയാറായില്ല. (എൻ്റെ സുഹൃത്തിന് പേപ്പർ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്നം)40 % ന് മുകളിൽ ശാരീരിക / മാനസിക അവശതകൾ അനുഭവിക്കുന്നവരോ, അവരുടെ ബന്ധുക്കളോ, ജനപ്രതിനിധികളോ, പൊതുപ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം. തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.

255003796 402325417958425 3221079263201043891 n

ജനാധിപത്യത്തിൻ്റെ മധുരം പാവങ്ങൾക്ക് എന്നാണനുഭവിക്കാൻ കഴിയുക. ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല; കലഹിക്കാൻ തത്ക്കാലം മനസ്സുമില്ല. ഒരു ബണ്ടിൽ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനർക്കും നൽകാനും,പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.

253501864 402325301291770 5531582122555468426 n
Previous articleലഹങ്കയിൽ അഴകായി അക്ഷയ പ്രേംനാഥ്; പുത്തൻ ചിത്രങ്ങൾ കാണാം
Next articleസ്പെയിനിൽ തക്കാളി പരസ്പരം വാരിയെറിയുന്നയേങ്കിൽ, ഇന്ത്യയിൽ ചാണകം പരസ്പരം വാരിയെറിഞ്ഞു ഒരു ഉത്സവം

LEAVE A REPLY

Please enter your comment!
Please enter your name here