ഒരു കെഎസ്ആർടിസി പ്രണയകഥ; കണ്ടക്ടറും ഡ്രൈവറും ഇനി ദമ്പതിമാർ..!

ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെയാണ് ഇപ്പോൾ വിവാഹങ്ങൾ എല്ലാം ഈ കൊറോണ കാലത്ത് നടക്കുന്നത്. അങ്ങിനെ സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹമാണ് ഈ KSTRTC ജീവനക്കാരുടെ പ്രണയവിവാഹം. Team Aanavandi – KSRTC Blog ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂർണരൂപം..

ഒരു സ്പെഷ്യൽ പോസ്റ്റ്‌?
നീണ്ട 23 വർഷത്തെ പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ…… ഇക്കഴിഞ്ഞ 23 വർഷകാലം പ്രണയിച്ച താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാർമാത്രമായിരുന്നില്ല അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

ksrtc1 1

ജോലിയുടെ ഭാഗമായി ഇടക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം താമസിക്കാതെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറി… പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ കിടിലൻ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി ….

അന്നൊക്കെ ബസിൽ താര ഡബിൾ ബെൽ അടിക്കുമ്പോൾ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു അത്‌ അവരുടെ ജീവിതമണി ആണെന്ന്….ഇരുവർക്കും ടീം മാവേലിക്കരയുടെ വിവാഹമംഗളാശംസകൾ…. ❤️

Previous article‘ഇതില്‍ എത്ര സുന്ദരിയാ സംവൃത’ ; റിമയുടെ പോസ്റ്റ് മറുപടിയുമായി അര്‍ച്ചനയും സംവൃതയും..!
Next articleതന്റെ പേരിൽ വ്യാജ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു; വെളിപ്പെടുത്തലുമായി ജൂഹി

LEAVE A REPLY

Please enter your comment!
Please enter your name here