‘എല്ലാവരും ചോദിച്ചു എല്ലാമറിയുന്ന പെണ്മക്കൾ ഇതിനെല്ലാം കൂട്ടുനിന്നോ എന്ന്’; കുറിപ്പ്

സോഷ്യൽ മീഡിയയിൽ നിരവധി സിംഗിൾ പേരെന്റ് ചലഞ്ചുകൾ നാം കാണാറുണ്ട്. പലതിലും പലരുടെയും ജീവിതം നമ്മെ ഓരോ പാഠങ്ങളും പഠിപ്പിക്കുന്നു. ഇപ്പോഴിതാ വൈറലാകുന്നത് വിജിയുടെ പോസ്റ്റാണ്. പോസ്റ്റിൽ വിജിയുടെ ജീവിതത്തെപറ്റി പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

singlemomlife. വിജി എഴുതിയത്. ഒറ്റപ്പെടൽ അത് ഏത് വിധത്തിലായാലും അത് അനുഭവിക്കുന്നവർക്കു മാത്രം അറിയുന്ന ഒരു വേദനയാണ്.. 17 വയസിൽ ഒരു ജീവിതം തിരഞ്ഞെടുത്തു അത് നരകത്തിലേക്കുള്ള യാത്രയാണെന്നു അറിഞ്ഞിരുന്നില്ല. അതിൽ നിന്നും 2 സുന്ദരി പെണ്മക്കൾ. എന്റെ ജീവന്റെ ഭാഗം ഏറ്റവും മോശമായ ചുറ്റുപാടിലും ഒരായിരം പ്രതിസന്ധികളും തളരാതെ നിധി കാക്കുന്ന ഭൂതത്തെപോലെ രണ്ടുകൈകളിലും ചേർത്തുപിടിച്ചു രണ്ട് പെണ്മക്കളെയും വളർത്തി അച്ഛൻ കുവൈറ്റിൽ കുടുംബം പോറ്റാൻ എന്നുപറഞ്ഞു പോയി.

അവിടെ എത്തിയപ്പോൾ കണ്ടതെല്ലാം കൈലാസമായി. പിന്നെ കുറച്ചു കടമകൾ മാത്രം ചെയ്തു നന്ദി. മക്കളുടെ കല്യാണം കഴിഞ്ഞു 2ആൺമക്കളെയും കിട്ടി അവരുടെ രണ്ടുപേരുടെയും ഡെലിവറിയും കഴിഞ്ഞു. എല്ലാത്തിനും അമ്മയായ ഞാൻ ഒറ്റയ്ക്ക് ആയിരുന്നു. എല്ലാം മംഗളമായി സന്തോഷമായിട്ടു ജീവിക്കുമ്പോൾ കുവൈറ്റിൽ സ്വന്തം സുഖം മാത്രം നോക്കി ജീവിച്ച അച്ഛൻ വരുന്നു പെട്ടെന്ന് പെണ്മക്കളും അച്ഛനും മരുമക്കളും ഒന്നായി പിന്നെ ആർക്കും അമ്മ വേണ്ട അമ്മയെ കാണരുത്, അമ്മയെ phone വിളിക്കരുത് അമ്മ ഉള്ളത്കൊണ്ട് ജനിച്ചുവളർന്ന വീട്ടിൽ പോകരുത്.

മക്കളെയും കൊച്ചുമക്കളെയും കാണാൻ പോലും വിലക്കുകളായി (എല്ലാവരും ചോദിച്ചു എല്ലാമറിയുന്ന പെണ്മക്കൾ ഇതിനെല്ലാം കൂട്ടുനിന്നോ എന്ന് അവർ നിസ്സഹായരായിരിക്കാം ചിലപ്പോൾ അവർക്കും കുടുംബം വേണമല്ലോ അമ്മയെ കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം അവർക്കുവേണ്ടി ചെയ്തു എന്നവർക്കു അറിയാം ഇനി അമ്മ അവർക്ക് ഒരു ബാധ്യത ആണ്) എല്ലാ കടമയും ചെയ്തു തീർത്തപ്പോൾ അച്ഛൻ വേലക്കാരിക്ക് കൊടുക്കുന്ന തുകയും നിർത്തി (5000)ഇപ്പോൾ 3 വർഷമായി ഒറ്റയ്ക്കു ജീവിക്കുന്നു.

2 വർഷമായി ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ മക്കൾ അമ്മ ജീവനോടെ ഉണ്ടോ ഈ കൊറോണകാലത്തുപോലും എന്തെങ്കിലും കഴിച്ചോ എന്നോ പോലും തിരക്കാതെ അച്ഛന്റെയും മക്കളുടെയും എല്ലാ ആവശ്യങ്ങളും കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ തള്ളിക്കളഞ്ഞു. ഞാൻ ഇവിടെ ഒന്ന് കുറിക്കട്ടെ. ഒരു അമ്മമാരും അവരുടെ ജീവിതം കളഞ്ഞു മക്കൾക്കു വേണ്ടി ജീവിക്കരുത്. അവസാനം അവർ ഇല്ലെങ്കിലും ജീവിക്കാൻ പറ്റുന്ന രീതിയിൽ മനസിനെ പാകപ്പെടുത്തിയിരിക്കണം.

ഞാൻ ഇപ്പോൾ happy ആണ് സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു തളരില്ല ഞാൻ ആരുമില്ലെങ്കിലും ദൈവം തിരിച്ചുവിളിക്കും വരെ ജീവിക്കും. ഇതിനിടയിൽ കൂടെ നിന്ന് സ്നേഹം നടിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു ഇപ്പോൾ മനസ് strog ആണ്. ഇപ്പോൾ ജനിച്ചു വളർന്ന നാട്ടിലല്ല ജീവിക്കാൻ 17 വയസിൽ എത്തിയ നാട്ടിൽ ആ നാട്ടുകാരുടെ മുന്നിൽ ഒറ്റയ്ക്കു ജീവിക്കുന്നു.

gmcn
ngcb
Previous articleവിവാദ ഫോട്ടോഷൂട്ടിന് ശേഷം ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ടുമായി അർച്ചന; ഫോട്ടോസ് വൈറൽ
Next articleഹസീ ക്വാസിയുടെ ക്രിസ്തുമസ് ഷൂട്ട് വൈറൽ; ഫോട്ടോസ് കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here