റോഡ് പണിയിൽ തുടങ്ങിയ എനിക്ക് ഇത് സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും; ശ്രദ്ധേയമായി കുറിപ്പ്.!

ജീവിതത്തിൽ പ്രചോദനം നൽകുന്ന ഒരുപാട് വാക്കുകൾ പലരും പറയുന്നത് നാം കേട്ടിട്ടുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് കോടികൾ സമ്പാദിച്ചവരുടെയും ജീവിതത്തിൽ വിജയിച്ചവരുടെയും കഥകൾ എന്നും മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്. ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാം എന്നുള്ള ധൈര്യം ഏതൊരാൾക്കും പകർന്നു നൽകുന്നതാകും ആ വാക്കുകൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു യുവാവിന്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിൻസു എന്നൊരാൾ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടിയത്.

കുറിപ്പ് ഇങ്ങനെ;

ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്.എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നുവെങ്കിൽ അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.പതിമൂന്നാം വയസ്സിൽ റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി ആണ് ആദ്യമായി ജോലി എന്ന ജീവിതത്തിന്റെ ഭാഗം തുടങ്ങുന്നത്. ഉച്ച സമയത്ത് മറ്റുള്ളവർ ആഹാരം കഴിക്കുമ്പോൾ ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാതെ തൊട്ടടുത്ത കടയിൽ നിന്നും ഒരു രൂപയ്ക്ക് കിട്ടുന്ന 4 ബണ്ണിൽ ൽ നിന്നും രണ്ട് അനിയന് കൊടുത്തിട്ടു തൊട്ടടുത്തുള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് ഫെയ്ത്ത് ഹോം ന്റെ കിണറിൽ നിന്നും തൊട്ടിയിൽ വെള്ളം കോരി അരികെ വച്ചിട്ട് Bun കഴിക്കുമ്പോൾ അന്നു വെറുതെയെങ്കിലും പറയുമായിരുന്നു ഒരുകാലത്ത് നമ്മളും മറ്റുള്ളവരെപ്പോലെ വലിയ ആളുകൾ ആകുമെന്ന്. അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം റോഡ് റോളറിന്റെ വീലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന ഒരാൾ ആകണം എന്നുള്ളതായിരുന്നു.

yr

എന്നാൽ കുറച്ചു ദിവസത്തിന് ശേഷം അവിടുത്തെ വർക്ക് തീരുകയും അവർ മറ്റൊരിടത്തേക്ക് പോവുകയും ചെയ്യുമ്പോൾ ഞാൻ കുഞ്ഞായിരുന്നതിനാൽ എന്നെ അവർ കൊണ്ടുപോയില്ല അങ്ങനെ ആ ജോലി മോഹം അവിടെ അവസാനിച്ചു.അതിനുശേഷം പത്താംക്ലാസ് തരക്കേടില്ലാത്ത മാർക്കിൽ പാസായതിനുശേഷം പതിനാലാമത്തെ വയസ്സിൽ വീണ്ടും അവധിക്കാലത്ത് അടുത്ത ഒരു ജോലി കിട്ടി റബ്ബറിന് തുരിശ് അടിക്കുന്നവരെ സഹായിക്കുന്ന ജോലി .രാവിലെ തുടങ്ങുന്ന ചുണ്ണാമ്പും തുരിശും ചേർത്ത് കുഴച്ചെടുത്ത കീടനാശിനി വലിയ 30 ലിറ്റർ കന്നാസിൽ നിറച്ചിട്ട് തലയിൽ വച്ച് അത് ചുമന്ന് അവർ നിൽക്കുന്ന സ്ഥലത്ത് കൊണ്ടുപോയി കൊടുക്കണം ഇത് രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിവരെ നീണ്ടുനിൽക്കും കുറച്ചുനേരം നേരം കഴിയുമ്പോൾ ഈ തുരിശ് ലായനി ദേഹത്ത് വീഴുകയും അസഹ്യമായ ചൊറിച്ചിലും അതോടൊപ്പം തന്നെ തൊലി പൊളിഞ്ഞു പോകാനും തുടങ്ങും വൈകുന്നേരങ്ങളിൽ വന്നു കുളിക്കുമ്പോൾ അസഹ്യമായ വേദനയായിരിക്കും. ആ വേദനയിൽ തന്നെ ഏകദേശം വെക്കേഷൻ ടൈമിൽ രണ്ടുമാസത്തോളം ജോലി ചെയ്യുകയും അടുത്ത വർഷം കോളേജ് അഡ്മിഷന് വേണ്ട തുക കണ്ടെത്തുകയും ചെയ്തു.

20 രൂപാ ആയിരുന്നു അന്ന് എന്റെ ശമ്പളം .അന്ന് ഏറ്റവും വലിയ ആഗ്രഹം മരത്തിനുമുകളിൽ കയറി തുരിശ് അടിക്കുന്ന (First തോട്ടക്കാരൻ )ആളാകണം എന്നുള്ളതായിരുന്നു.പപ്പയുടെ നിരന്തര മദ്യപാനത്തെ എതിർക്കുന്നത് കൊണ്ടുതന്നെ പലപ്പോഴും ഞാൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു .അപ്പോഴൊക്കെ ഉറങ്ങിയിരുന്നത് അടുത്തുള്ള കടയുടെ സ്റ്റാൻഡിന് കീഴിലും തൊട്ടടുത്തുള്ള ഉള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് ഫെയ്ത്ത് ഹോമിന്റെ ചരിഞ്ഞ മേൽക്കൂരക്ക്‌ മുകളിലും അതോടൊപ്പം തന്നെ അവിടുത്തെ പാസ്റ്ററുടെ പാഴ്സനേജിന് മുകളിലുള്ള ഉള്ള ആസ്ബെറ്റോസ് ഷീറ്റ്നു മുകളിലും ഒക്കെ ആയിരുന്നു ആസ്ബെറ്റോസിന് മുകളിലുള്ള ഉള്ള ഉറക്കം ആലോചിച്ചാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രത്തോളം കഷ്ടമായിരുന്നു എന്നുള്ളത് കാരണം ആസ്ബെറ്റോസിന് മുകളിൽ ഒരു മനുഷ്യന് 10 മിനിറ്റ് പോലും കിടക്കാൻ സാധിക്കില്ല കാരണം അതിന്റെ പ്രതലം വളഞ്ഞത് ആയതുകൊണ്ട് തന്നെ. ചരിഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ഉറങ്ങുമ്പോൾ ചെറുതായെങ്കിലും ഒന്ന് മിസ്സായാൽ താഴെ വീണു മരണം ഉറപ്പാണ്.

ആസ്ബറ്റോസ് പൊട്ടിയാൽ വീഴ്ച അകത്തു ഉറങ്ങുന്ന പാസ്റ്ററുടെ മുകളിലും .മുകളിലേക്ക് കയറാൻ സ്റ്റെപ്പുകൾ ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള ഒരു മരത്തിലൂടെ ആണ് ആണ് മേൽക്കൂരയ്ക്കു മുകളിലേക്ക് കയറിയിരുന്നത് . ഒരു പ്രാവശ്യം മുകളിലേക്ക് കയറുമ്പോൾ മരത്തിൻറെ കൊമ്പ് ഒടിയുകയും താഴെ വീഴുകയും ചെയ്തു പക്ഷേ അവിടെ മുറ്റത്ത് ഭംഗിയായി വെട്ടി നിർത്തിയിരുന്ന ചെടികൾക്ക് മുകളിലേക്ക് വീണതു കൊണ്ട് കൊണ്ട് രക്ഷപ്പെട്ടു .വെള്ളം വറ്റിയ പൊട്ട കിണറിനുള്ളിൽ പോലും ദിവസങ്ങളോളം ഇരുന്നു ഉറങ്ങിയിട്ടുണ്ട് കാരണം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം ആയിട്ടാണ് ഞാൻ അന്ന് അതിനെ കരുതിയിരുന്നത്. പലപ്പോഴും രണ്ടു ദിവസം വരെ ആഹാരം കഴിക്കാതെ സ്കൂളിൽ പോയിട്ടുള്ള ചരിത്രവുമുണ്ട് .പരീക്ഷ കഴിഞ്ഞു തിരികെ വരുമ്പോൾ വിശപ്പും ദാഹവും സഹിക്കവയ്യാതെ തളർന്നു വീണു പോകും എന്നുള്ള അവസ്ഥയിൽ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കമിഴ്ന്നു കിടന്ന്‌ പോലും വെള്ളം കുടിച്ചിട്ടുണ്ട്.അതിനു ശേഷം പഠനത്തോടൊപ്പം തന്നെ അനേകം ജോലികൾ ചെയ്തു.

അതിൽ ചിലതൊക്കെ മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ തോട്ടത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി, മേസ്തിരി മൈക്കാട് ലോഡിങ് തൊഴിലാളി,കറ്റ ചുമട്ടുകാരൻ ,മെറ്റൽ അടിക്കാരൻ അങ്ങനെ പലതും.റബ്ബർ ടാപ്പിംഗ് ലൂടെ ആദ്യമായി കിട്ടിയ തുക കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ മനസ്സിലാകണമെന്നില്ല ഇല്ല കാരണം പത്ത് രൂപയായിരുന്നു എൻറെ ആദ്യത്തെ റബ്ബർ ടാപ്പിംഗ് ജോലിയിൽ നിന്നും എനിക്ക് കിട്ടിയ കൂലി. അതിനുശേഷം ഞാൻ ഞാൻ ഒരുപാട് ജോലികൾ വീണ്ടും ചെയ്തു കോയമ്പത്തൂരിലേക്ക് പോയി അവിടെ തുണി കളർ കൊടുക്കുന്ന കമ്പനിയിൽ ജോലി അതുകഴിഞ്ഞിട്ട് മറ്റൊരു കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ കട്ടിങ് മാസ്റ്റർ ഇങ്ങനെ ഒരുപാട് ജോലികൾ അവിടെയും ചെയ്തു.കട്ടിംഗ് മാസ്റ്റർ ജോലി ചെയ്യുമ്പോൾ 8 തുണികൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ച് വലിയ കത്രിക കൊണ്ട് വെട്ടണം 21 വയസുകാരന്റെ കൈക്കും വിരലിനും അത്രത്തോളം ബലവും ഉറപ്പും ഇല്ലാത്തതിനാലും കയ്യിൽ തഴമ്പ് ഇല്ലാത്തതിനാലും ആദ്യദിവസം തന്നെ അഞ്ച് വിരലിലെയും തൊലി ഇളകി പോയി. രാത്രി ഉപ്പ് വെള്ളത്തിൽ മുക്കി പിടിച്ച ശേഷം രാവിലെ ഉറങ്ങി എഴുന്നേറ്റു നോക്കുമ്പോൾ പഴുക്കാൻ തുങ്ങിയിരുന്നു.

എന്നിട്ടും പിറ്റേന്ന് ജോലിക്ക് പോയി, കട്ടിംഗ് തുടങ്ങി കുറച്ചു നേരത്തിനുള്ളിൽത്തന്നെ കയ്യിൽ നിന്നും രക്തസ്രാവം തുടങ്ങി . കത്രികയുടെ പിടിയിൽ തുണി ചുറ്റി അത് മറക്കാൻ നോക്കിയെങ്കിലും അതും കുതിർന്നു രക്തം കട്ടിംഗ് പീസിൽ വീഴുന്ന അവസ്ഥ വരികയും കൂടെ ജോലി ചെയ്യുന്നവർ അറിയിച്ചതനുസരിച്ചു സൂപ്പർവൈസർ വന്നു ഉടൻതന്നെ ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്ത അനുഭവും ഉണ്ടായിട്ടുണ്ട്. പിന്നീട്‌ എത്രയോ അനുഭവങ്ങൾ .ശേഷം നാട്ടിൽ വന്നിട്ട് എൻറെ സ്വദേശമായ വാളകത്ത് ഓട്ടോ ഡ്രൈവർ ആയും കുറച്ചു നാൾ ജോലി ചെയ്തു. ജീവിതത്തോടുള്ള അടങ്ങാത്ത ആവേശം ഉള്ളതിനാൽ അതിലൊന്നും തന്നെ ഒതുങ്ങി നിൽക്കാൻ ശ്രമിക്കാതെ വീണ്ടും പഠിക്കാനും അതോടൊപ്പം തന്നെ സ്ഥിര വരുമാനം ഉള്ള ഒരു ജോലിക്കും ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെ തിരുവനന്തപുരം ടെക്നോപാർക്കിൽ ആദ്യമായി ഞാൻ ഒരു മാസ ശമ്പളക്കാരൻ ആയി മാറി അതിനുശേഷം ഐസിഐസിഐ ബാങ്കിൽ ജോലി കിട്ടുകയും പിന്നീട് അവിടെനിന്നും മലയാളമനോരമയുടെ കൊല്ലം സർക്കുലേഷൻ ഡിവിഷനിൽ ജോലി ലഭിക്കുകയും അതിനുശേഷം അവിടെനിന്നും മുത്തൂറ്റ് ഫിനാൻസ് ലേക്ക് നല്ല ജോബ് ഓഫർ വരുകയും അവിടെ ജോയിൻ ചെയ്യുകയും ചെയ്തു.

അവിടെ നിന്നുകൊണ്ട് തന്നെ ടെസ്റ്റ് എഴുതി പ്രമോഷനായി മാനേജർ ആയി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോകാനും കേരളത്തിനു വെളിയിൽ കുറെ സ്റ്റേറ്റുകളിൽ Deputation ൽ പോകാനും സാധിച്ചു .അതിനുശേഷം 2010 വിവാഹശേഷം സിംഗപ്പൂർ വരികയും കുറച്ചുനാൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തതിനു ശേഷം ഒരു ബിസിനസ് തുടങ്ങുകയും ചെയ്തു ആദ്യമൊക്കെ ഒക്കെ 36 മണിക്കൂറുകൾ ഉറങ്ങുക പോലും ചെയ്യാതെ ബിസിനസിനു വേണ്ടി വർക്ക് ചെയ്തിരുന്നു തുടർന്ന് ബിസിനസ് നല്ല നിലയിൽ വരികയും ഇന്ന്‌ നാലോളം ബിസിനസുകളിൽ ഏകദേശം മൂന്നു മില്യൻ ഡോളറിന്റെ ബിസിനസ് ഇപ്പോൾ ചെയ്യുന്നു. ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി, ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ മുന്നിലുണ്ട്. ഞാൻ എന്തിനാണ് ഇത് ഇവിടെ പങ്കുവയ്ക്കുന്നത് എന്ന് ചോദിച്ചാൽ വെറും റോഡ് പണിയുടെ മണ്ണു ചുമട്ടുകാരൻ ആയിരുന്ന ഞാൻ ഇത്രയും കഠിനമായ വഴികളിലൂടെ യാത്ര ചെയ്ത് ഇന്ന് ഈ നിലയിൽ എത്താൻ സാധിക്കുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അത് സാധിക്കും എന്നുള്ളത് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളത് മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

tej

വീണ്ടും ഞാനിവിടെ പറയുവാൻ ഉദ്ദേശിക്കുന്നത് ഒരുവൻ ദരിദ്രനായി ജനിച്ചാൽ അതൊരിക്കലും അവരുടെ കുഴപ്പമല്ല പക്ഷേ പക്ഷേ അയാൾ ദരിദ്രനായി മരിക്കുന്നെങ്കിൽ ഉറപ്പായും അത് അയാളുടെ കുഴപ്പം തന്നെയാണ്. ജീവിതം നമുക്ക് ഒരുപാട് പാഠങ്ങൾ കാണിച്ചുതരുന്നു ഒന്നു ശ്രമിച്ചാൽ നന്നായി പരിശ്രമിച്ചാൽ നമ്മൾക്ക് ഏതു നിലയിലും എത്താൻ സാധിക്കും എന്ന് എൻറെ ജീവിതം എന്നെ പഠിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ഒരു വാചകം പറഞ്ഞുകൊണ്ട് ഞാൻ നിർത്തട്ടെ നിങ്ങൾ ഒരു കാര്യം ചെയ്യണം എന്ന് ആത്മാർത്ഥമായി തീരുമാനിച്ചു ഉറപ്പിച്ചാൽ അതിനുവേണ്ടി പരിശ്രമിച്ചാൽ ഈ ലോകം ഒന്നടങ്കം നിങ്ങൾക്ക് വേണ്ടി നിങ്ങളെ വിജയിപ്പിക്കാൻ ഗൂഢാലോചന നടത്തും.

Previous articleഇത് കണ്ടാലറിയാം പണം കൊടുത്ത് എഴുതിച്ച കമ്മെന്റുകൾയെന്നു; ബാല
Next articleസൈക്കിളിൽ ലോകംചുറ്റി സഞ്ചരിക്കുന്ന അജിത്തിന് വധുവായി എത്തിയത് അസാമീസ് പെൺകുട്ടി; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here