ഈ വീട്ടിലേക്ക് എന്റെ മകളെ തരില്ലെന്ന് അന്ന് അച്ഛന് പറയാമായിരുന്നു; പക്ഷേ അദ്ധേഹം അത് പറഞ്ഞില്ല.! കുറിപ്പ്

ആഗ്രഹിച്ച പ്രണയം സ്വന്തമായപ്പോഴും ഇത്തിരിപ്പോന്ന തന്റെ വീടായിരുന്നു പലരേയും അസ്വസ്ഥരാക്കിയത്. എന്റെ വീട് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് തന്റെ സ്വപ്നത്തെക്കുറിച്ച് രഘുനാഥ് പങ്കുവച്ചത്. കുറിപ്പിന്റെ പൂർണരൂപം;

ഒരു 26 വയസ്സുകാരന്റെ എടുത്തുചാട്ടം ! അല്ല ധൈര്യം എന്നു പറയാൻ ആണ് എനിക്ക് ഇപ്പോൾ ഇഷ്ടം. പഠനകാലത്തെ പ്രണയം 2 വീട്ടിലും അവതരിപ്പിച്ചു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി എന്നാൽ എന്റെ വീടിനെ പറ്റി അവളുടെ ബന്ധുകളുടെ മുറുമുറുപ്പ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

175316377 4038738246215806 4519411689417599088 n

സാമ്പത്തികമായി അവരുടെ അത്ര ഉന്നതി ഇന്നത്തെ ചുറ്റുപാടിൽ ഇല്ല. എന്നാലും എല്ലാം അറിഞ്ഞ് ആ അച്ഛൻ പഴയ വീട്ടിലേക്ക് അണെങ്കിലും എന്റെ മോളെ തരുന്നതിൽ സന്തോഷമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഏതൊരു അച്ഛനും വളരെ എളുപ്പം പറയാവുന്ന ഒരു കാര്യം ഉണ്ടായിരുന്നു ഈ വീട്ടിലേക്ക് എന്റെ മകളെ തരില്ല എന്ന് !

175159460 4038739709548993 664051375690383064 n

പക്ഷേ അദ്ധേഹം അത് പറഞ്ഞില്ല. ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു. തടസ്സങ്ങൾ ഒന്നും ഇല്ലാതെ പൂർത്തിയാവാൻ എല്ലാരുടെയും അനുഗ്രവും പ്രാർത്ഥനയും വേണം.

175171594 4038739426215688 4764102360115293331 n
Previous articleചുമ്മാതല്ല ഇത്രേം ഫിറ്റ്നസ്; സാനിയ ഇയപ്പന്റെ വർക്ഔട്ട് വീഡിയോ വൈറൽ
Next articleവാത്തി കമിംഗ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് വൈദികന്‍;

LEAVE A REPLY

Please enter your comment!
Please enter your name here