ആനി ശിവ എംഎൽഎയെ സല്യൂട്ട് ചെയ്തില്ല; ഓഫിസിലെത്തിച്ചു സല്യൂട്ട് ചെയ്യിച്ചെന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം

പ്രതിസന്ധികളെ തരണം ചെയ്ത്‌ സബ്‌ ഇന്‍സ്പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത്‌ സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട്‌ ചെയ്യിച്ചെന്ന്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. പ്രചാരണം തെറ്റാണെന്ന്‌ സി.കെ.ആശയും സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന്‌ എസ്‌ഐ ആനി ശിവയും പറഞ്ഞു.

ബിജെപി നേതാവ്‌ രേണു സുരേഷാണ്‌ ഇതെപ്പറ്റി സമുഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്‌. ആനി ശിവയോട്‌ ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന്‌ കാണിച്ചു തന്ന ഇടത്‌ എംഎല്‍എ വൈക്കത്ത്‌ ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സ്വെകകട്ടറി രേണു സുരേഷ്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌. രാരി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട്‌ ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന്‌ വിളിച്ചു വരുത്തി സല്യട്ട്‌ ചെയ്യിച്ചെന്നാണ്‌ ഫെയ്‌സ്ബുക്‌ കുറിപ്പ്‌.

thequint 2021 06 feab638b bcc4 4ca3 a078 3113d1d21b30 Untitled design 22

തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ ആനി ശിവ വൈക്കം പൊലീസ്‌ സിറ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്താണ്‌ സംഭവം. സി.കെ.ആശ പറയുന്നു: “നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ്‌ ഒരുദിവസം രാധ്രിയാണ്‌ സംഭവം. എന്‍സിസി യൂണിഫോമില്‍ ഒരാള്‍ തനിച്ചു നടന്നു വരുന്നത്‌ കണ്ട്‌ എവിടെ പോകുകയാണെന്ന്‌ കാര്‍ നിര്‍ത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന്‌ അവര്‍ മറുപടി പറഞ്ഞു. എന്‍സിസി കൂട്ടികള്‍ക്ക്‌ എന്ത്‌ ഡ്യൂട്ടി എന്നു ചോദിച്ചപ്പോള്‍ എസ്‌ഐ ആണെന്നു പറഞ്ഞു. പൊലീസുകാര്‍ക്ക്‌ പ്രത്യേക സമയമുണ്ടോയെന്നും അവര്‍ എന്നോടു തിരികെ ചോദിച്ചു.

മുന്നു വട്ടം ചോദിച്ചപ്പോഴാണ്‌ പേരു പറഞ്ഞത്‌. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോള്‍ നിങ്ങളുടെ പരിപാടിക്ക്‌ ഡ്യൂട്ടി നോക്കിയിട്ടുണ്ട്‌ എന്നാണ്‌ മറുപടി പറഞ്ഞത്‌. ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന്‌ രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നല്‍കി. പിന്നിട് ആനി ശരിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി.

tyjfr

എംഎല്‍എ ആണെന്നു മനുസ്സിലായില്ലെന്ന്‌ ആനി ശിവ അന്ന്‌ പറഞ്ഞു. പൊലീസ്‌ വാഹനത്തിന്റെ ഡ്രൈവര്‍ വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ ആയിരുന്നു. അതിനാലാണ്‌ അങ്ങനെ സംഭവിച്ചത്‌ എന്നാണ്‌ അവര്‍ പറഞ്ഞത്‌. സൌഹ്ൃദത്തിലാണ്‌ പിരിഞ്ഞത്‌.” എന്നാല്‍ “ഇതിനെക്കുറിച്ച്‌ അറിയില്ല. പ്രതികരിക്കാനുമില്ല” എന്നായിരുന്നു ആനി ശിവയുടെ പ്രതികരണം.

Previous article‘വെറുതെയല്ല പീഡനം കൂടുന്നത്’; കമന്റിന് എതിരെ പൊട്ടിത്തെറിച്ച് ദിയ കൃഷ്ണ…
Next articleഎന്റെ മകനെ പോലെയാണ്‌ ഫുക്രുവിനെ കണ്ടത്‌…

LEAVE A REPLY

Please enter your comment!
Please enter your name here