അച്ഛന്റെ ഹോട്ടലിലെ സപ്ലയറിൽ നിന്ന് പി എച് ഡി ഡോക്ടറേറ്റിലേക്ക്; സാമുഹിയമാധ്യങ്ങളിൽ വൈറലായ കുറിപ്പ്

കഠിനാധ്വാനത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, പൂർണ രൂപം ഇങ്ങനെ;

ഇത് ആർദ്ര, ഒരു വർഷം കൂടി കഴിഞ്ഞാൽ PHD പൂർത്തിയാക്കേണ്ടവൾ. 10 വർഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലെയർ. ഡോക്ടർ ആർദ്ര അപ്പുക്കുട്ടൻ എന്ന് വരും നാളുകളിൽ അറിയപ്പെടേണ്ടവൾ. അരൂർമുക്കംവഴി കൊച്ചിക്ക് പോകുമ്പോൾ അരൂർ മാർക്കറ്റിന് എതിർവശം ആദ്യം കാണുന്ന ആദർശ് എന്ന ചെറിയ കുടുംബ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്.

അച്ഛൻ അപ്പുകുട്ടനും, അമ്മ മോളിക്കും, ഒരു കൈതാങ്ങായി മക്കൾ രണ്ടുപേരും ജോലിയും പഠനവും ഒന്നിച്ചു കൊണ്ട് പോകുന്നു. ഇതു പോലുള്ള മക്കൾ ഈ ഡിജിറ്റൽ കാലത്ത് അപൂർവ്വമായേ കാണു. രാവിലെ 5.30 – മുതൽ തുടങ്ങുന്ന ചായയുടെ പണിമുതലുള്ള പാചകം അമ്മയുമൊത്ത് ചെയ്യും.

254693599 4440672532682410 1865298020034378256 n

അത് കഴിഞ്ഞ് അതിഥി തൊഴിലാളി കൾ ഉൾപ്പെടെ എല്ലാവർക്കും ടേബിളിൽ ഭക്ഷണം എത്തിക്കുന്നത് നമ്മുടെ ഈ മിടുക്കി തന്നെയാണ്. 10 മണിക്ക് കോളേജിലും എത്തണം. വീണ്ടും വൈകിട്ട് തിരികെ ഹോട്ടലിലേയ്ക്ക് തന്നെ. സമ്മതിക്കണം. രാത്രി 9.30 വരെ ഹോട്ടൽ പ്രവർത്തനമുണ്ട്.

ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന അനുജൻ ആദർശാണ് ആർദ്ര ഇല്ലാത്ത സമയം അച്ചനും അമ്മയ്ക്കും സഹായി. ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്. മുന്നിൽ വന്നിരിക്കുന്നവർക്ക് വയറ് നിറയെ ഭക്ഷണം വിളിമ്പികൊടുക്കുന്നതിൽ മികച്ചതായി എന്തുണ്ട്. വിവാഹമല്ല ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും പ്രധാനലക്ഷ്യം.

അവരുടെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാര മാണ് എന്ന അഭിപ്രായക്കാരിയാണ് ആർദ്ര. ഏതുനേരം നോക്കിയാലും മൊബൈൽ ഫോണിൽ നോക്കി തല താഴ്ത്തിയിരിക്കുന്ന പുതു തലമുറ കണ്ടു പഠിക്കേണ്ടതാണ്, തല ഉയർത്തി സമൂഹത്തിൽ ജീവിക്കുന്ന ആർദ്ര എന്ന ഈ ചെറുപ്പക്കാരിയെ. ഇതിനേക്കാൾ വലിയ മോട്ടിവേഷൻ വേറെ എന്തുണ്ട്..??മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ..!!

Previous articleഈ പോലീസുകാരിയാണ് ഇന്നത്തെ താരം; തളർന്നുവീണ യുവാവിനെ തോളിലേറ്റി പൊലീസുകാരി
Next article‘ബാലാമണിയായി തകർത്ത് അഭിനയിച്ച് കണ്മണി’ – വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here