ബിഗ് ബോസ് മത്സരാർത്ഥി രാജിനി ചാണ്ടി ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ താരമാണ്. ഷോയിൽ എത്തും മുൻപ് തന്നെ താരം മുത്തശ്ശി ഗദയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ബിഗ് ബോസിന്റെ ഈ സീസണിലെ ഏറ്റവും മുതിർന്ന മത്സരാർത്ഥി, വീട്ടിനുള്ളിൽ ആദ്യം എത്തിയ വ്യക്തി, അതേസമയം എലിമേഷനിലൂടെ പുറത്തായതും രാജിനി ചാണ്ടി തന്നെയാണ്. പക്ഷേ ബിഗ് ബോസ് ഷോയിലൂടെ താരം നേടിയെടുത്ത ജനപ്രീതി തന്നെയാണ് ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായിരിക്കുന്നത്.
മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ സാജു കൊടിയന്റെ തിരക്കഥയില്‍ ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ബിഗ് ബോസ് സീസൺ 2ൽ ആദ്യമായി പ്രവേശിച്ചതും ആദ്യം പുറത്ത് പോയതും അറുപത്തെട്ടാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന നടി രജിനി ചാണ്ടിയാണ്. പരീക്കുട്ടിയുമായുള്ള വാഗ്വാദങ്ങളും വീക്കിലി ടാസ്‌ക് പൂർത്തീകരിക്കാത്തതിനാൽ ജയിലിൽ അടക്കപ്പെട്ടതുമെല്ലാം രജിനി ചാണ്ടിയെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമായി’
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.സ്റ്റൈലിഷ് ലുക്കിലാണ് ഫോട്ടോയിൽ എത്തുന്നത്.ആതിര ജോയ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.മേക്ക് ഓവർ ചെയ്തിരിക്കുന്നത് കിരൺ ആണ്.ഡ്രസ്സുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് ഹസ്സൻ എച്ച് എൻ ഫാഷനിൽ നിന്നാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.
PHOTOS
PHOTOS
PHOTOS
PHOTOS