Hi friends,എൻ്റെ പേര് അലൻ എന്റ ജീവിതം കട്ടിലിലും wheelchair ലും മാത്രമായി ഒതുങ്ങിയിട്ട് രണ്ട് വർഷം മുകളിലായി. ഇവിടെ നേരത്തെ തന്നെ എഴുതണമെന്നുണ്ടായിരുന്നു പക്ഷേ ഇപ്പോഴാണ് മാനസീകമായി ശക്തി തോന്നിയത്. 2018 സെപ്റ്റംബറിൽ ഉണ്ടായ വാഹനാപകടമാണ് എന്നെ ഈ അവസ്ഥയിൽ അക്കിയത്. Spinal cord injury യാണ് പറ്റിയത് ചങ്കിന് താഴോട്ട് ചലനമോ സ്പർശനശേഷിയോ ഇല്ലാത്ത അവസ്ഥ.
അതോടൊപ്പം മറ്റൊരു വിഷമകരമായ കാര്യംകൂടി സംഭവിച്ചിരുന്നു ഞാൻ ഒരു സിനിമറ്റൊഗ്രാഫർ ആയിരുന്നു കുറച്ച് സിനിമകളിലും ഷോർട്ട് ഫിലിമുകളിലെല്ലാം വർക് ചെയ്തിട്ടുണ്ട്. എന്റെ കുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് എല്ലാ വർക്കുകളിലും കുടെ ഉണ്ടായിരുന്ന എല്ലാമെല്ലാമായിരുന്ന ചങ്ക് Nidhin Andrewsനെയും ആ അപടത്തിൽ നഷ്ടപ്പെട്ടു.
ഇപ്പോഴും എനിക്ക് ഒരു നടനകണം ഡയറക്ടർ ആക്കണമെന്നുള്ള ആഗ്രഹത്തിന്റെ തീജ്വാലാ കത്തികൊണ്ടുതന്നെയിരിക്കുകയാണ്. നമ്മുടെ ചിയാൻ വിക്രം, അജിത്, അരവിന്ദ് സ്വാമി ഇവരെല്ലാം ഇതേ അവസ്ഥയിൽ കിടന്ന് എഴുന്നേറ്റ് വന്നവരാണ് കേട്ടിട്ടുണ്ട്. ഇപ്പോൾ Wheelchair ൽ ഇരുന്നുകൊണ്ടുതന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തിലും പരിശ്രമത്തിലുമാണ് ഞാൻ.
ഇന്നല്ലെങ്കിൽ നാളെ എഴുന്നേറ്റു നടക്കാൻ പറ്റുന്നമെന്ന വിശ്വാസത്തിൽ Treatmentകളും തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാ സുഹൃത്തുകളുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.