ലോക്ക് ഡൗണിനിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയുടെ പേരിൽ നടിക്ക് നേരെ വൻ വിമർശനം. സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമായ ഉർവ്വശി റൗട്ടേലയ്ക്ക് നേരെയാണ് വിമർശനം ഉയർന്നത്. 2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി അതേ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിംഗിലും താരം സജീവമാണ്. ദിവസങ്ങൾക്ക് മുൻപാണ് ഒരു ഗാനരംഗത്തിലെ കുളിക്കുന്ന സീൻ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കൊവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ഒട്ടനവധിപേർ നടിയെ വിമർശിച്ച് രംഗത്തെത്തി. വിമർശനങ്ങളുണ്ടായെങ്കിലും ലോക്ക് ഡൗൺ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഉർവ്വശി തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.