ബിഗ് ബോസ് ഷോയിൽ രജിത്തിനെ ആക്രമിച്ച ഫൂക്രൂവും കൂട്ടരും ഇനി പോലീസ് കേസ് നേരിടേണ്ടി വരുമോ? എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഫുക്രൂ കഴിഞ്ഞ ദിവസം രഞ്ജിത്തുമായി നടത്തിയ കയ്യാങ്കളിയിൽ ചലച്ചിത്രസംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തിയിരുന്നു.
രജിത്തിന് എതിരെ നടക്കുന്ന അക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി എന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെയും ഫുക്രുവിന്റെ നേതൃത്വത്തിൽ രജിത് കുമാറിനെ മറ്റു മത്സരാർത്ഥികൾ കയ്യേറ്റം ചെയ്യുന്നത് തുടരുന്നതിനാൽ പോലീസ് കേസ് എടുക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്ന് ആലപ്പി അഷറഫ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫക്രൂ എന്നാ കോഡേഷൻ സംഘത്തിൽ നിന്നും വന്നെന്ന് സംശയിക്കുന്ന ഒരു ഗുണ്ട രജിത്തിന്റെ വയറ്റിൽ നിരവധി തവണ ചവിട്ടിയും കാലുകളുടെ എല്ലിനു ഷേധം വരുത്തിയും അദ്ദേഹത്തെ ആവശ്യമായിരിക്കുന്നത് പൊതുസമൂഹം ഞെട്ടലോടെയാണ് വിശിച്ചതയെന്നു അഷറഫ് പറയുന്നു.
ഫുക്രൂയെന്ന ഈ ക്രിമിനലിനു കിട്ടുന്ന സൗകര്യങ്ങൾ കണ്ട് ലജ്ജിച്ചു തല താഴ്ത്തും. ഗാഢ ചുംബനം നൽകി ഉമ്മ കൊടുത്തിട്ട് താരാട്ട് പാടി ഉറക്കി, അവനൊന്നു ഇടറിയാൽ ഇണക്കാനായി പിന്നാലെ നെട്ടോട്ടമോടുന്നവർക്ക് ഇതെല്ലാം സാംസ്കാരിക കേരളം അമ്പരപ്പോടെയും അവഞ്ജയോടെയും കാണുന്നതായി അഷ്‌റഫ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫുക്രൂവിന്റെ ഈ ഗൂഢാലോചനയ്ക്ക്കും വധശ്രമത്തിന്റെയും പേരിൽ നടപടി എടുക്കാനും മറ്റും ബഹുമാനപ്പെട്ട കോടതിയെ സമീപിക്കാനും നിയമവിദഗ്ധരുമായി ആലോചിക്കുന്നതായും അഷ്റഫ് വ്യക്തമാക്കി.