കാൻസർ പോരാളി നന്ദു മഹാദേവയെ അറിയാത്തവർ ആയി ആരും തന്നെ കാണില്ല. അത്രക്ക് ജനഹൃദയങ്ങളിൽ നന്ദു എത്തികഴിഞ്ഞിരുന്നു. അവസാന സമയം വരെ പോരാടി തന്നെയാണ് ജീവിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നന്ദുവിന്റെ അമ്മ ലേഖയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ നന്ദുവിനെ കുറിച്ചാണ് എഴുതുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും.അമ്മ മനസ്സ്.ഒരു അമ്മയുടെ ഹൃദയം അറിയാൻ അമ്മ ആകണം എന്നില്ല….ഒരു പെൻ കുഞ്ഞു ജനിക്കുമ്പോൾ ഒരു അമ്മ മനസ്സ് കൊടുത്താണ് ഭഗവാൻ.ഭൂമിയിൽ വിടുന്ന…..അവൾ കളിക്കാൻ ഉള്ള പ്രായം ആകുമ്പോൾ.പാവകൾ ആയിരിക്കും അവളുടെ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള കളിപ്പാട്ടം…പിന്നും വളരുമ്പോൾ ആ പാവയെ കുളിപ്പിച്ചു,പൗഡർ ഇട്ടു കണ്മഷി എഴുതിഒരുക്കി കൊണ്ടു നടക്കും…
അന്നേ അവൾ അമ്മയാണ്,,,,പക്ഷെ വളരെ കുറച്ചു ചില സ്ത്രീകൾ..ഒരു അമ്മയുടെ മനസ്സ് വേദന ഒന്നും അറിയാതെ പോകുന്നു….മനസ്സിൽ കുമിഞ്ഞു കൂടുന്ന അസൂയ,വെറുപ്പ്,ഒക്കെ കൊണ്ടു സഹികെടുന്നു…അവർ അമ്മ എന്നവാക്കിനെ വളച്ചു ഒടിച്ചു ജയിക്കാൻ വേണ്ടി എന്തും പറയും എന്തും ചെയ്യും…പക്ഷെ ആ ഹൃദയം വിങ്ങുമ്പോൾ ഉണ്ടാകുന്ന വേ ദന ഒരു ശാ പം ആയി ഫലിക്കാതെ ഇരിക്കട്ടെ…ഒരു അമ്മയും സ്വന്തം മക്കളെ വേദനിപ്പിക്കില്ല എന്നാണ് എന്റെ വിശ്വാസം….അങ്ങനെ സംഭവിക്കുന്നു എങ്കിൽ അവർ മാനസിക കുഴപ്പം ഉള്ളവർ ആകും..ഇന്നത്തെ ലോകത്തു മദ്യവും മയക്കുമരുന്നും തലയ്ക്കു പിടിച്ച സ്ത്രീകൾ ആണ് ബോധം ഇല്ലാതെ ഓരോന്നു കാട്ടിക്കൂട്ടുന്ന…ഞാനും 3 മക്കളെ പ്രസവിച്ച അമ്മയാണ്…
ഞാൻ പ്രസവിക്കാത്ത ഒരുപാട് മക്കൾ ഉള്ള ഒരു അമ്മ കൂടി ആണ്..അമ്മേ എന്നു വിളിക്കുമ്പോൾ ഹൃദയത്തിൽ വാത്സല്യം നിറയും….അതു ഏതു മക്കൾ വിളിച്ചാലും അങ്ങനെ തന്നെ….എന്റെ പൊന്നു മോനു ക്യാൻസർ എന്നു അറിഞ്ഞപ്പോൾ അവന്റെ മുൻപിൽ കരയാതെ ചിരിച്ചു കൊണ്ട് നിന്നു….ഞങ്ങൾ ഒരുമിച്ചു പോരാട്ടം തുടങ്ങി കാലു മുറിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോൾ,, ഹൃദയം പൊട്ടിപോയി പക്ഷെ അത് ചെയ്തെ പറ്റു….എന്റെ മനസ്സിൽ എന്റെ പൊന്നുമോൻ ആദ്യം പിച്ച വച്ചു നടന്ന ഓർമ്മ ആയിരുന്നു…..പിന്നും ശ്വാസകോശത്തിൽ പിടി മുറുക്കിയപ്പോൾ അതു എടുത്തു മാറ്റേണ്ടി വന്നപ്പോൾ അത്ര സങ്കടം ഉണ്ടായില്ല…. കാരണം അത്ര അപകടത്തിൽ ആയിരുന്നു അവൻ അവനെ എനിക്ക് കിട്ടിയാൽ മതി എന്ന പ്രാർത്ഥന മാത്രം ആയിരുന്നു….
ഇപ്പോൾ അതിലും സീരിയസ് ആയി ഓപ്പറേഷൻ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഹോസ്പിറ്റലിൽ കിടക്കുമ്പോഴും ഒറ്റ പ്രാർത്ഥന മാത്രം അവനെ കിട്ടിയാൽ മതി എന്നു….ഭഗവാനെ എനിക്ക് 100% വിശ്വാസം ആണ്….അവനു വേണ്ടി പ്രാർത്ഥിക്കുന്ന അമ്മമാർ സഹോദരങ്ങൾ അച്ചന്മാർ,സുഹൃത്തുക്കൾ, ഒക്കെ ഒരുപാട് ഉണ്ട്അവർ ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്ന ഭഗവാന് കൈ കൊള്ളാതെ ഇരിക്കാൻ കഴിയില്ല ….എന്റെ മകനുവേണ്ടി എന്റെ മനസ്സ് സമാധാനത്തിനു വേണ്ടി ഞാൻ എപ്പോഴും പോസ്റ്റുകൾ ഇടും…എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയ്ക്ക് വേണ്ടി…കാരണം എനിക്ക് എന്റെ മകനെ വിട്ടുകൊടുക്കാൻ കഴിയില്ല.പക്ഷെ അവൻ ഇപ്പോൾ ഒറ്റയ്ക്ക് ഒരു യാത്ര പോയിരിക്കുന്നു.പക്ഷെ എനിക്ക് അവനെ പെട്ടന്ന് തന്നെ തിരിച്ചു കൊണ്ട് വന്നേ പറ്റു..ഞാൻ വിട്ടു കൊടുക്കില്ല എന്റെ മോനെ ഒരു ശതമാനം ആണ് എങ്കിൽ പോലും ഞാൻ ആ പോസിറ്റീവ് തന്നെ എന്റെ മനസ്സിൽ നിറയ്ക്കും മഹാദേവൻ നാരായണൻ എന്റെ ഈശ്വരാ സങ്കല്പം എന്നിൽ ലയിച്ചു ചേർന്ന സ്നേഹം.