‘കരിക്കി’ലെ അർജുൻ വിവാഹിതനാകുന്നു; വധുവിന്റെ ചിത്രം പങ്കുവെച്ച് താരം.!

Arjun Ratan

‘കരിക്ക്’ വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവനടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു, താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുന്‍ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ ബിഗ് സ്ക്രീനിലെത്തിയ അർജുൻ അൻവർ റഷീദ് ചിത്രം ട്രാൻസിലും വേഷമിട്ടു. വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ നാട്. വധുവിനൊപ്പമുള്ള ചിത്രങ്ങൾ അർജുൻ പങ്കിട്ടതോടെ ആശംസ പ്രവാഹമാണ്.

262030411 915158536053091 461245741527751260 n

‘ഇറ്റ്‌സ് ഒഫീഷ്യല്‍’ എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കരിക്ക് താരങ്ങളെല്ലാം അര്‍ജുന്റെ സന്തോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അര്‍ജുന് ആശംസ അറിയിച്ചിട്ടുള്ളത്. മലയാളികളെ ഒരുപോലെ ചിരിപ്പിച്ചവരാണ് കരിക്ക് ടീം.

നല്ല അവതരണം, അഭിനയം തുടങ്ങിയവ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും അവരുടെ മനസിൽ ചിര പ്രതിഷ്ഠ നേടാനും കരിക്ക് ടീമിന് സാധിച്ചു. എംബിഎക്കാരനാണ് അർജുൻ. പഠനശേഷം ജോലി നോക്കുന്നതിനിടെയാണ് കരിക്കിലെ ഉണ്ണി മാത്യൂസ് അര്‍ജുനെ കരിക്കിന്റെ ഭാ​ഗമാകാൻ ക്ഷണിച്ചത്.

261960656 114804240882112 7037943373682895891 n
Previous articleവെള്ള സാരിയിൽ ക്രിസ്ത്യൻ മണവാട്ടിയായി അപ്‌സര; വിവാഹ റിസപ്ഷൻ വിഡിയോ
Next article‘നിന്റെ പപ്പയുടെ തലവര മാറ്റിയ പാട്ട്’; പാട്ടുകേട്ട് അത്ഭുതത്തോടെ ഇസക്കുട്ടൻ.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here