പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
ഐഡിയ സ്റ്റാർ സിംഗർ, ബിഗ് ബോസ് തുടങ്ങിയ റിയലി ഷോകളിൽ പങ്കെടുത്താണ് സോമദാസ് ശ്രദ്ധേയനായത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ച് സോമദാസ് ഗാനങ്ങൾ ആലപിച്ച് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി സ്റ്റേജ് ഷോകളിലൂടെയും സോമദാസ് ശ്രദ്ധേയനായിരുന്നു.