പല റിയാലിതന്നെ റ്റി ഷോകളിലും ആങ്കർ ആയും സീരിയൽ നടി ആയും ഒക്കെ എലീന പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ബിഗ്‌ബോസിൽ താരം എത്തിയതോടെ വളരെ ഏറെ പ്രശസ്തയായി മാറി. ചില പ്രശ്നങ്ങളാൽ ബിഗ്‌ബോസ് താൽക്കാലികമായി നിർത്തി വെച്ചാൽ ഇപ്പോൾ ബിഗ്‌ബോസ് താരങ്ങൾ വീട്ടിൽ എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ താൻ നേരിട്ടുള്ള ചില സംഭവങ്ങൾ തുറന്നു പറയുകയാണ് എലീന.
ഒരിക്കൽ തനിക്ക് എതിരെ നിരവധി ട്രോളുകൾ വന്നിരുന്നു. ആദ്യമൊക്കെ താൻ അതിനെ കോമഡി ആയിട്ട് എടുത്തു. എന്റെ ഫേസ്‍ബുക്കിലും വാട്സാപ്പിലും ഞാൻ തന്നെ അത് ഷെയർ ചെയ്തു. പിന്നീട് അതിൽ ധാരാളം കമെന്റുകൾ മോശമായി വരാൻ തുടങ്ങിയതോടെ അത് ഞാൻ നിർത്തലാക്കി. പിന്നെ ഞാൻ അതിനെ പറ്റി ലൈവിൽ വന്നു സംസാരിച്ചിരുന്നു, എന്നാൽ അന്ന് എന്റെ സൗണ്ട് തീരെ മോശം ആയിരുന്നു. സൗണ്ട് പോയി ഇരിക്കുന്ന സമയം ആയിരുന്നു. അത് കൊണ്ട് തന്നെ അത് കണ്ടവർ കരുതിയത് ഞൻ കരയുകയാണ് എന്നാണ്.
എന്നെ പറ്റി ട്രോൾ ഉണ്ടാക്കിയ ആളുടെ ഭാര്യ അത് കണ്ടിരുന്നു. അത് കണ്ടിട്ട് അവർ എന്തോ പ്രശനം ഉണ്ടാക്കി അങ്ങനെ അയാൾ എന്നെ വിളിച്ചിട്ട് പറഞ്ഞു സീൻ ആക്കരുത്; എന്റെ ഭാര്യ എന്നെ ഡിവോഴ്സ് ചെയ്യുമെന്ന് പറയുന്നു എന്നൊക്കെ എന്നോട് പറഞ്ഞു. ഞാൻ പിന്നെ അയാളെ പറഞ്ഞു മനസ്സിലാക്കി. ചേട്ടാ ഞൻ സീൻ ആക്കിയത് അല്ല, എന്റെ ശബ്ദം പോയിരിക്കുകയാണ് അതാണ് അല്ലാതെ ഞാൻ പറഞ്ഞിട്ടില്ല എന്നൊക്കെ അയാളെ പറഞ്ഞു മനസ്സിലാക്കി എന്ന് എലീന വ്യകതമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചാനലിനു കൊടുത്ത ഇൻറർവ്യൂയിൽ ആണ് എലീന ഇതു വ്യക്തമാക്കിയത്.