ദേവ് മോഹനെ സൂഫിയാക്കിയത് ഇങ്ങനെ; മേക്കോവര്‍ വീഡിയോ വൈറല്‍

‘സൂഫിയും സുജാതയും’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ദേവ് മോഹന്‍. ജിന്നു പള്ളിയില്‍ നിന്നുയരുന്ന വാങ്കുവിളിയും സൂഫി നൃത്തവും നടന് ശ്രദ്ധ നേടിക്കൊടുത്തു. ബംഗ്ലൂരുവില്‍ എംഎന്‍സിയില്‍ ജോലി ചെയ്യുന്ന ന്യൂജെന്‍ യുവാവായ ദേവ് മോഹനെ സൂഫിയാക്കിയത് ഇങ്ങനെയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്.

തന്റെ മേക്കോവര്‍ വീഡിയോയാണ് ദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 2018ല്‍ ആയിരുന്നു സൂഫിയും സുജാതയുടെയും ഓഡിഷന്‍. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ദേവിനെ നായകനായി തിരഞ്ഞെടുക്കുകയായിരുന്നു. സ്‌ക്രിപ്റ്റ് കയ്യില്‍ കിട്ടിയ ശേഷം ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടു വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു.

Previous articleഅമ്മയ്‌ക്കൊപ്പം മുത്തച്ഛന്റെ സ്‌ട്രെച്ചര്‍ തള്ളുന്ന ആറ് വയസുകാരന്റെ വീഡിയോ
Next articleകരടിയെ കണ്ട് അനങ്ങാതെ നിന്ന സ്ത്രീകളെ മണത്തുനോക്കുന്ന കരടി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here