ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് നടി സൂര്യ മേനോൻ; കുറിപ്പ് വൈറലാവുന്നു

ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിച്ചതോടെയാണ് സൂര്യ മേനോന് ആരാധകര്‍ കൂടിയത്. 91 ദിവസത്തിന് ശേഷമായിട്ടായിരുന്നു സൂര്യ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോന്നത്. സൂര്യ പുറത്തായതിന് പിന്നാലെയായാണ് ഷോയുടെ ചിത്രീകരണവും നിര്‍ത്തിയത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം സൂര്യ തുറന്നുപറഞ്ഞിരുന്നു.

പുത്തന്‍ ഫോട്ടോ ഷൂട്ടിലെ വിശേഷങ്ങളും സൂര്യ പങ്കിടാറുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലും എഴുത്തിലും താല്‍പര്യമുണ്ടെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. ബിഗ്ഗ്‌ ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രശസ്ത സിനിമ താരം ജയേട്ടൻ(ജയസൂര്യ )സ്വീകരിച്ചു.

241304950 647786319523267 6739507053321002223 n

ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു. പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര്. ഈ പുസ്തകം വാങ്ങണം എന്നുള്ളവർക്ക് ഈ നമ്പറിൽ മെസ്സേജ് അയക്കാവുന്നതാണ്. ഇത് തന്റെ പേഴ്സണൽ നമ്പറല്ലെന്നും പുസ്തക വിതരണത്തിന് മാത്രമായുള്ള നമ്പറാണെന്നും സൂര്യ കുറിച്ചിരുന്നു.

താരങ്ങളും ആരാധകരുമുൾപ്പെട നിരവധി പേരാണ് സൂര്യയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചിട്ടുള്ളത്. ബിഗ് ബോസിൽ വെച്ച് പ്രണയലേഖനവും കവിതയും എഴുതിയപ്പോഴേ സൂര്യയിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞിരുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നത് ഇതിന് വേണ്ടിയായിരുന്നോ എന്നുള്ള ചോദ്യങ്ങളും ചിലർ ഉന്നയിച്ചിട്ടുണ്ട്.

Previous articleആര്യയെ വിമർശിച്ചവർക്ക് വിനീതിന്റെ മറുപടി.!
Next articleസോഷ്യൽ മീഡിയയിൽ വൈറലായി വിമാനത്തില്‍ ഡാൻസ് ചെയ്ത് എയര്‍ഹോസ്റ്റസ്; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here