ജീവിക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനുകളിൽ പാട്ടുകൾ പാടി ജീവിച്ചിരുന്ന റാണു മണ്ഡൽ, പെട്ടന്നൊരു ദിവസമാണ് സോഷ്യൽ മീഡിയയിൽ കൂടെ സെലിബ്രിറ്റി ആയത്. ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാർ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ റാണു മണ്ഡൽ പ്രശസ്തയായത്. അതിനുശേഷം അവരുടെ ജീവിതരീതികളിൽ അകെപാടെ മാറ്റം വന്നിരുന്നു.
ഇപ്പോൾ ഇതാ റാണുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ കാണുന്നതു “എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്” എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെയാണ്. ഈ സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്. റാണുവിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി. ഉപജീവനത്തിനായി റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.