ബോളിവുഡിൻ്റെ അഭിനയപ്രതിഭ ഇർഫാൻ ഖാൻ്റെ വിയോഗത്തിൻ്റെ ദുഃഖത്തിലാണ് ഇന്ത്യൻ സിനിമാ ലോകം. പൊടുന്നനെയുള്ള താരത്തിൻ്റെ വിയോഗവാർത്ത ബോളിവുഡ് ലോകത്തെയപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിൻ്റെ മരണ വാർത്ത പ്രചരിച്ചതോടെ ആദരാഞ്ജലികളർപ്പിച്ച് സഹതാരങ്ങളും സിനിമാ പ്രവർത്തകരുമൊക്കെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ താരത്തിനൊപ്പം പ്രവർത്തിച്ചിരുന്നത് ഇർഫാൻ ഖാനായിരുന്നു. ഇർഫൻ ഖാൻ്റെ വിയോഗവേളയിൽ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് പാർവതി.
പാർവതിയുടെ ഓർമ്മക്കുറിപ്പ് തുടങ്ങുന്നതിങ്ങനെ. ‘സ്ഥായിയായ, നിലയ്ക്കാത്ത കലാ കൗതുകത്തിന്, ഒന്നുമില്ലായ്‌മയിൽ നിന്ന് ലോകം പടുത്തുയർത്തിയത്തിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ തന്റെ സഹ അഭിനേതാക്കളെ പങ്കുകാരാക്കിയതിന്, മാനുഷികമായ തെറ്റുകൾ അംഗീകരിക്കുന്നതിനും, നിങ്ങൾ ആയിരുന്നതിനും, എല്ലായ്‌പോഴും ഇതൊരു തുടക്കം മാത്രമെന്ന് വിശ്വസിച്ചതിനും…’ ഇർഫാൻ നിന്നെ ഓർക്കുമ്പോൾ… മേരാ സലാം. പാർവതി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ഖരീബ് ഖരീബ് സിംഗിൾ തീയേറ്ററുകളിലെത്തിയതിന് ശേഷം ഇരുവരും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇർഫാൻ പാർവതിയെ കുറിച്ച് വാചാലയായിരുന്നു.
നടി പാർവതിയെ കുറിച്ച് ഇർഫാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘പാർവതി ഒരു ഗംഭീര നടിയാണ്. അവർക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീർണ്ണമാാണ്. സിനിമയിൽ ഞാൻ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും എനിക്കറിയില്ല. അവർ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കിടയിൽ ഇങ്ങനെയൊരു കെമിസ്ട്രി ഉണ്ടാവില്ലായിരുന്നു” ഇന്ത്യൻ സിനിമാലോകം ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ തീരാദുഖത്തിലാണ്. താരം ഇത്ര വേഗം വിട പറഞ്ഞു പോവേണ്ടയാളായിരുന്നില്ല എന്നാണ് ആരാധകരും സാക്ഷ്യപ്പെടുത്തുന്നത്. ‘ഖരീബ് ഖരീബ് സിംഗിൾ’ എന്ന ചിത്രത്തിൽ ഇർഫാന്റെ നായികയായിരുന്നു പാർവതി.
Remembering the first time I met Irrfan, for the first reading of QQS. It was his birthday, and the team got him a cake.
— Parvathy Thiruvothu (@parvatweets) April 29, 2020
07/01/2017. ? pic.twitter.com/gvZOksc3Ef