നമ്മുടെ ഓർമകളിൽ നിന്നും മായാതെ നിൽപ്പുണ്ട് സുജിത് എന്ന പൊന്നുമോൻ. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍പ്പെട്ട രണ്ടുവയസുകാരന്‍ സുജിത് വില്‍സണ്‍ന്റെ മരണം തീരാവേദനയാണ് നമ്മുക്കു സമ്മാനിച്ചത്. ഈ വിഷയത്തെ കുറിച്ചു സോഷ്യൽ മീഡിയയലും ചർച്ചകൾ സജീവമായിരുന്നു.
നമ്മുടെ ഇന്ത്യ, ടെക്നോളജിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നുവേകിലും, നമ്മുക്ക് ആകുഞ്ഞു ജീവനെ രക്ഷിക്കാൻ സാധിച്ചില്ല. ഇത്രയും പുരോഗതിയിൽ എത്തിയ നമ്മുടെ രാജ്യത്ത് കുഴൽ കിണറിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്ത സംഭവങ്ങൾ ദുഖകരമാണെന്നും ഏകാഭിപ്രായമുണ്ട്. ഇ ചർച്ചകള്‍ സോഷ്യൽ ലോക്കത്തു കത്തിക്കയറുമ്പോൾ ആണ് ചൈനയിൽ നടന്ന ഇതിനു സമാനമായ ഒരു അപകടത്തിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് നിലീന അത്തോളി എന്ന യുവതി. 2016 ൽ ചൈനയിൽ, 300അടി താഴ്ചയിൽ വീണ കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ. കുഴൽക്കിണർ അപകടങ്ങൾ തടയാൻ ബദൽ മാർഗങ്ങൾ തേടുന്ന സാഹചര്യത്തിൽ വിദഗ്ധർക്കു മുന്നിലേക്ക് നിലീന ഈ വിഡിയോ സമർപ്പിക്കുന്നുമുണ്ട്. നിലീനയുടെ കുറുപ്പും വിഡിയോ കാണാം;