മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. 2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന മലയാള ചലച്ചിത്രത്തില്‍ നായികയായി അരങ്ങേറിയ താരം ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നായികയായി ആദ്യ ചിത്രത്തില്‍ എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ തരാം ഇന്‍സ്റ്റാഗ്രാമില്‍ തന്‍റെ പുതിയ ചിത്രങ്ങളും, ഡാന്‍സും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്‍റെ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. റിച്ചാര്‍ഡ് ആന്‍റണി ക്യാമറ കൈകാര്യം ചെയ്ത ഫോട്ടോ ഷൂട്ട് വെള്ളത്തിനടിയിലാണ് നടന്നത്. അതീവ സുന്ദരിയായി കാണപ്പെട്ട താരത്തിന്‍റെ ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും, വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുമാകയാണ്.