കൗതുകം നിറയ്ക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുമുള്ള ഒരു പ്രതിഷേധ വീഡിയോയാണ് ഇത്. സിറ്റിയില്‍ എലി ശല്യം രൂക്ഷമായിരുന്നു നാളുകളായി.
പലരും ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. നിവേദനങ്ങളും പരാതികളും കുറേയേറെ ലഭിച്ചെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജോനാഥന്‍ ലയോണ്‍സ് എന്ന കലാകാരന്‍ വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതിനായി അദ്ദേഹം എലിയുടേതിന് സമാനമായ വേഷ വിധാനങ്ങള്‍ ധരിച്ചു. തുടര്‍ന്ന് കൈകളും നിലത്ത് കുത്തി എലിയെ പോലെ നടന്നു. പൊതുജനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്ന സബ് വേയില്‍ യാത്രക്കാര്‍ക്കൊപ്പം കയറി യാത്ര ചെയ്തു.
ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. നിരവധിപ്പേര്‍ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തി.
Oh NYC is dead? Explain this pic.twitter.com/XlfuB3eO2G
— Alison Williams (@therealalisonw) November 14, 2020