മലയാളത്തിലെ പ്രിയ നായികയാണ് മഞ്ജുവാര്യർ. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോഴും മഞ്ജുവിനെ മലയാള സിനിമ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം പിടിച്ചു മുന്നേറുകയാണ് മഞ്ജു. മഞ്ജു തന്റെ സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ബഹറിനിൽ വെച്ചുള്ള ഒരു രസകരമായ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
സിനിമയിൽ മടങ്ങിയതോടെ മഞ്ജു സോഷ്യൽമീഡിയയിലും സജീവമാണ്. മഞ്ജു തൻ്റെ യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുടെ പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. ബഹറിനിലെ കേരളീയ സമാജം നടത്തുന്ന പരിപാടിയിൽ നൃത്തം അവതരിപ്പിക്കാൻ എത്തിയതാണ് മഞ്ജു. ഈ പരുപാടിയിൽ മഞ്ജുവിന്റെ കുച്ചിപ്പുടിയുടെ ചിത്രങ്ങൾ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.