കൊച്ചിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ച് സിനിമാ പ്രവര്‍ത്തകരും തെരുവിലിറങ്ങി. സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നടീ നടന്മാര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരും, സാമൂഹികപ്രവര്‍ത്തകരും കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കചേർന്നു.
സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണിന്റെ ആഭിമുഖ്യത്തില്‍ ആണ് ലോങ് മാര്‍ച്ച് ആരംഭിച്ചത്. ഇതിൽ സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് ആബു, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്നതായിരുന്നു പ്രതിഷേധ മാര്‍ച്ചിന്റെ മുദ്രാവാക്യം.