ആദ്യചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നടി കൂടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായപൂവെ എന്ന ഗാനത്തിൽ കണ്ണുയിറുകൾ കൊണ്ട് ഹിറ്റായതോടെയാണ് നടി പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നത്, അഭിനന്ദനങ്ങൾ ഒപ്പം നിരവധി വിമർശനങ്ങൾ ട്രോളുകൾ തേടിയെത്തി ഇപ്പോൾ വിവാദമായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നട നടൻ ജഗ്ഗേഷ്.
ബംഗളൂരുവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ഒരു ചടങ്ങിൽ അതിഥിയായി പ്രിയ പ്രകാശ് വാര്യർ എത്തിയിരുന്നു. നിരവധി കലാ സാംസ്കാരിക പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിക്ക് പിന്നാലെയാണ് ജഗ്ഗേഷ് ഇതിലെ ചിത്രം പങ്കുവച്ച് പ്രിയക്ക് എതിരെ വിമർശനം തുടങ്ങിയത്. “പ്രമുഖർ പങ്കെടുത്ത സദസ്സിൽ അവരോടൊപ്പം വേദി പങ്കിടാൻ ഈ നടിക്കു എന്ത് അർഹതയാണ് ഉള്ളതെന്നും ആയിരുന്നു ജഗ്ഗേഷ് ന്റെ ചോദ്യം. യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു, രാജ്യത്തിന് ഒരു സംഭാവനയും ഇവരിൽ നിന്നു ഇല്ലാ, എഴുത്തുകാരിയെ സ്വാതന്ത്ര്യസമരസേനാനിയോയല്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയും അല്ല, അനാഥരെ നോക്കി വളർത്തിയ മദർ തെരേസയും അല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണുയിറക്കിയതു കൊണ്ട് മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെൺകുട്ടിയാണ് അത്. നൂറോളം സിനിമകളൽ ചെയ്തത സായി പ്രകാശനം നിർമ്മലാനന്ദസ്വാമിചിക്കും ഒപ്പം ആണ് വേദിയിലിരുന്നത്. ഇത്രയും പ്രതിഭകൾക്കു മുമ്പിൽ കണ്ണുയിറുക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുന്നത് നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.” ഇതിനു എതിരെ നിരവധി മലയാളികളും ജഗ്ഗേഷ്ന്റെ പോസ്റ്റിൽ കമൻറ് ആയി വരുന്നുണ്ട്, ഞങ്ങൾ മലയാളികൾ ഒറ്റക്കെട്ടാണെന്നും ഞങ്ങൾ വിമർശിച്ചാലും കുറ്റം പറഞ്ഞാൽ നോക്കി നിൽക്കില്ലെന്നും കമൻറുകൾ കാണാം. പ്രിയ ഇപ്പോൾ കന്നഡ ചിത്രത്തിലാണ് അഭിനയിക്കുന്നത്.