കഴിഞ്ഞ ദിവസം വൈകുന്നേരം കാറ്റ് കൊള്ളാന്‍ കൊല്ലതെ മുക്കം ബീച്ചിലെത്തിയ കുറച്ചു വിദേശികളാണ് ബീച്ച് വ്യതിയാക്കിയത്. ബീച്ച് നിറയെ മാലിന്യം ചിതറി കിടക്കുന്നത് കണ്ട വിദേശികൾ മറ്റൊന്നുമാലോചിക്കാതെ ബീച്ച് വൃത്തിയാക്കി മറ്റുള്ളവർക് ഒരു നല്ല മറുപടി കൊടുത്തു. സാധാരണ ആളുകൾ ചെയുന്നത് പോലെ മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കാൻ വിദേശികൾ തയ്യാറായില്ല.
കൊല്ലത്തു ആയുര്‍വേദ ചികില്‍സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരാണ് ഈ വിദേശികൾ. പത്തു പേരടങ്ങുന്ന ആസംഘം രണ്ടു മണിക്കൂറുകൊണ്ട് കടപ്പുറം വൃത്തിയാക്കിയത്. വിദേശികളൊടൊപ്പം ചില നാട്ടുകാരും ചേര്‍ന്നു. മറ്റു ചിലര്‍ പതിവു പേലെ ശുചീകരണ പ്രവര്‍ത്തനം നോക്കി നിന്നു. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നിര്‍വൃതി അടഞ്ഞു. വിദേശികൾ ഈ ചെയ്യ്ത പ്രവർത്തി നമ്മുക്കു ഒരു പാഠമാണ്. നമ്മൾ ഓരോരുത്തരും തന്നെയാണ് നമ്മുടെ പൊതു സ്ഥലങ്ങളൽ മാലിന്യകരമാകുന്നത്. തൊട്ട് അടുത് വേസ്റ്റ് ബോക്സ് ഉണ്ടാക്കിലും നമ്മുക്ക് അതിൽ നിക്ഷേപിക്കാൻ ഭയകര ബുദ്ധിമുട്ടാണ് ആസംസ്കാരം ആണ് മറെണ്ടത്.