മറിമായം എന്ന ടെലിവിഷൻ ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹയും ലോലിതനായ വേഷമിടുന്ന നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ലളിതമായ ചടങ്ങായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോഴും വൈറൽ ആണ്. ഇപ്പോഴിതാ ഇരുവരും ചേർന്ന് വിവാഹത്തിന് ശേഷം എടുത്ത ആദ്യ സെൽഫിയാണ് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. സ്നേഹയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ട ഇരുവരുടെയും ആരാധകർ തങ്ങളുടെ മണ്ഡോദരിക്കും ശ്രീകുമാറിനും ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രത്യകിച്ചും തിരുവനന്തപുരത്തിന്റെ മരുമകൾ ആയി എത്തിയ മണ്ഡോദരിക്ക് ആശംസകൾ എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ചെയ്തിരിക്കുന്നത്.
നാടകങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ശ്രീകുമാർ. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള വെക്തികൂടെയാണ് ശ്രീകുമാര്‍. ഇതിനോടൊകം 25ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.