ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും നിര്‍മിക്കുന്ന ‘ചതുര്‍മുഖം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വർത്തക്കു ആസ്പദമായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുറം നിഷിന്റെ മുന്നില്‍ ‘ഞാന്‍ മഞ്ജു ചേച്ചിയെ കണ്ടിട്ടേ വരുന്നുള്ളൂ’ എന്ന വാശിയില്‍ ഇരുന്ന നാലുവയസ്സുകാരി ശ്രവന്‍ന്തികയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം.
‘എന്നും എപ്പോഴും’ എന്ന സിനിമയിലെ മഞ്ജുവിന്റെ നിർത്തചുവടുകൾ കണ്ടതിൽ പിന്നെ കുട്ടിക്ക് താരത്തിനോട് ഭയകര ഇഷ്ടമാണ്. അതിൽ മഞ്ജുവിന്റെ നൃത്തം അവളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഷൂട്ടിനായി മഞ്ജു വാരിയര്‍ നിഷില്‍ വന്നിട്ടുണ്ടെന്ന അറിഞ്ഞ ശ്രവന്‍ന്തിക നിഷില്‍ വന്നപ്പോഴേക്കും ഷൂട്ടിങ് തുടങ്ങിയതിന്റെ തിരിക്കില്‍ ആയിരുന്നു മഞ്ജു.
‘അവള്‍ ആകെ സങ്കടത്തിലായി. പിന്നെ വരാമെന്ന് പറഞ്ഞിട്ട് കേട്ടില്ല. ആ വെയിലത്ത് അവള്‍ കുത്തിയിരുന്നു. കുറേ നേരമായിട്ടും ഒരു മാറ്റവുമില്ല. അവിടെ തന്നെ വാശിയില്‍ ഇരിക്കുകയാണ്. കണ്ടിട്ട് പോകാം അമ്മേ.. ഇപ്പോള്‍ വരും എന്നാണ് അവള്‍ പറഞ്ഞത്.. ഇത് സിനിമയിലെ അണിയറക്കാരായ കുറച്ച് പേര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ വന്ന് കാര്യം ചോദിച്ചപ്പോള്‍ മഞ്ജു ചേച്ചിയെ കാണണം എന്നും ഫോട്ടോ എടുക്കണമെന്നും അവരോട് പറഞ്ഞു. അവര്‍ അവളെ അകത്തേക്ക് കൊണ്ടുപോയി ചേച്ചിയെ കാണിച്ചുകൊടുത്തു. വാശിക്കാരിയായ അവളെ ചേച്ചിക്ക് ഒരുപാട് ഇഷ്ടമായി എന്നു പറഞ്ഞുവെന്ന് അവള്‍ പറഞ്ഞു. വലിയ സന്തോഷത്തിലാണ് അവള്‍. മഞ്ജു ചേച്ചിക്കൊപ്പമുള്ള ചിത്രം എല്ലാവര്‍ക്കും അയച്ചുകൊടുത്തു.