ആ കണ്ണീരും സ്വയം ശപിച്ചുകൊണ്ടുള്ള വാക്കുകളും ലോകത്തിന്റെ കാതിലാണ് പതിച്ചത്. ഇപ്പോഴിതാ സൂപ്പർതാരങ്ങളുടെ വൻപടയാണ് അവന് വേണ്ടി എത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരനായ തന്നെ സുഹൃത്തുക്കൾ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടെ പറയുന്ന ഒൻപതു വയസുകാരൻ ക്വാഡൻ ബെയിൽസിന്റെ വിഡിയോ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
Quaden – you’ve got a friend in me. #BeKind @LokelaniHiga https://t.co/8dr3j2z8Sy pic.twitter.com/jyqtZYC953
— Hugh Jackman (@RealHughJackman) February 20, 2020
അമേരിക്കൻ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി സമാഹരിച്ചത് 250,000 യുഎസ് ഡോളറാണ്. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോർണിയയിലെ ഡിസ്നി ലാൻഡിലേക്ക് അയക്കുമെന്ന് ബ്രാഡ് വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനൊപ്പമെന്ന് വെളിപ്പെടുത്തി. എൻആർഎൽ ഓൾ സ്റ്റാർസ് മാച്ചിൽ ടീമിനെ ഫീൽഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ അവർ ക്ഷണിക്കുകയും ചെയ്തു. ക്വാഡന്റെ അമ്മ യരാഖ ബെയില്‍സ് പങ്കുവച്ച വിഡിയോ ലോകത്താകമാനം വലിയ ചർച്ചയായിട്ടുണ്ട്.
The Indigenous #NRLAllStars are behind you Quaden! ??❤️ pic.twitter.com/52RLy8SrSd
— NRL (@NRL) February 20, 2020
‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്. അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഇൗ ഒൻപതുവയസുകാരന്റ വാക്കുകൾ. ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ അപമാനിച്ചതിനെ പറ്റിയാണ് ഇൗ അമ്മയും മകനും ലോകത്തോട് സങ്കടപ്പെടുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഇൗ വിഡിയോ കാണുന്നവരുടെ ഹൃദയം മുറിക്കുന്നതാണ്.
സോഷ്യൽ ലോകത്തു വൈറലായ ആ വീഡിയോ ഇതാ;