വീടിന്റെ മുറ്റത്തു ഉപയോഗശൂന്യമായി കിടന്ന ഷൂവിനു ഉള്ളിൽ നിന്നാണ് മൂർഖന്റെ കുഞ്ഞിനെ കണ്ടതു. തിരുവനന്തപുരത്തു പൗഡിക്കോണം സ്വദേശിയായ ബിനുവിന്റെ വീട്ടുമുറ്റത്തു കിടന്ന ഷൂവിനു ഉള്ളിലാണ് മൂർഖന്റെ കുഞ്ഞിനെ കണ്ടത്. ബിനുവിന്റെ വീട്ടിലെ പട്ടി നിർത്താതെ കുര്ക്കുന്നത് കണ്ടു വീട്ടുകാർ നോക്കിയപ്പോൾ ആണ് മൂർഖനെ കാണുന്നത്. തുടർന്ന് അവർ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം വന്നു മൂർഖനെ പിടിക്കുകയും ചെയ്തു.
വീടിന്റെ സമീപ പ്രദേശങ്ങളിൽ പാടശേഖരഉള്ളതിനാൽ മുന്പും ഇവിടെ ഇഴജന്തുക്കളുടെ ശല്യം ഉണ്ടായിരുന്നു. ഈ കാര്യത്തെ പറ്റി വാവ സുരേഷ് പറയുന്നതു ഇഴജന്തുക്കൾ വീടിന്റെ പരിസരത്ത് പതിയിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ്. പുറത്തിടുന്ന ഷൂവും ഹെൽമെറ്റുമെല്ലാം പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും പറയുന്നതു ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അടുത്തയിടെ കരിക്കകത്ത് സ്കൂൾ വിദ്യാർഥിനിയുടെ ഷൂവിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയതും അദ്ദേഹം ഇതിൽ സൂച്ചിപ്പിടുണ്ട്. ഉപയോഗ ശൂന്യമായ വസ്തുക്കൾ പുറത്ത് അലക്ഷ്യമായി ഇടുന്നത് മരണം വിളിച്ച് വരുത്തുന്നതിന് സമാനമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വിഡിയോയാണിത്.