കൂടെ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാനില്ല; ഒടുവിൽ കണ്ടുകിട്ടിയത് ഇവിടെ നിന്ന്..!

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തൃശ്ശൂർ അരിബൂരിൽ നടന്ന സംഭവമാണ്. രാത്രി ഭർത്താവിനോപ്പം കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണ്മാനില്ല. രാവിലെ നാലുമണിയായപ്പോൾ ഉറക്കമുണർന്ന ഭർത്താവ് ഭാര്യയെ അന്വേഷിച്ചു വീടിനു മുഴുവൻ നടന്നു. എന്നാൽ ഫലം ഒന്നും ഉണ്ടായില്ല.

അന്വേഷണങ്ങൾക്ക് ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള 22 അടിയോളം വരുന്ന പ്ലാവിന്റെ കൊമ്പിൽ ഇരിക്കുന്നതായി കണ്ടെത്തി.50 വയസ്സു കഴിഞ്ഞ ഇവർ എങ്ങനെ ഇത്രയും ഉയരത്തിൽ കയറി എന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.അതും പ്ലാവിന് ചില്ലകൾ കുറവായിരുന്നു. ഇത് കണ്ട ഉടനെ ഭർത്താവും പ്ലാവിൽ കയറി.

ഭാര്യയെ താഴെയിറക്കാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും വീഴുമോയെന്ന ഭയം മൂലം അവർ സമ്മതിച്ചില്ല. പിന്നീട് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവച്ചു ഇദ്ദേഹം കൂട്ടിരുന്നു. രാവിലെ ആകുന്നത് വരെ അവർ അവിടെ ഇരുന്നിട്ട്. തുടന്ന് വഴിപോക്കരുടെ സഹായത്താൽ അഗ്നിശമ സേനക്കാരെ വിവരം അറിയിച്ചു.

അതേതുടർന്ന് എട്ടുമണിയോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous articleകണ്ണു നിറഞ്ഞിട്ടും തളര്‍ന്നില്ല; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഈ ‘കരാട്ടെ കിഡ്’ ; വൈറല്‍ വീഡിയോ
Next articleവീൽചെയറിൽ ഇരുന്ന് സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞാൻ; വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here