വേൾഡ് മലയാളി സർക്കിളിൽ ഷമീറ പങ്കുവെച്ച കുറിപ്പ്; തോട്ടി എന്ന വിളിയും തടിച്ചി എന്ന വിളിയും ഒരു പോലെ കേൾക്കാൻ ഭാഗ്യം ലഭിച്ച വ്യക്തി ആണ് ഞാൻ. കല്യാണത്തിന് മുൻപ് ഹോ എന്ത് മെലിഞ്ഞിട്ടാണല്ലേ, ഇങ്ങനെ കോൽ പോലെ ആയാൽ ആരെങ്കിലും കല്യാണം കഴിച്ചു കൊണ്ട് പോകുമോ എന്ന് ചോദിച്ചു ചടപ്പിച്ചവർ ഒക്കെ പ്രസവവും തൈറോയ്ഡ് കാരണവും ഒക്കെ തടി കൂടിയപ്പോൾ പ്ലേറ്റ് അങ്ങോട്ട് മാറ്റി. പണ്ട് എന്ത് ഭംഗിയായിരുന്നു കാണാൻ, നല്ല മെലിഞ്ഞു സ്ലിം ബ്യൂട്ടി. നീ ഇങ്ങനെ തിന്നിട്ടായിരിക്കും തടിക്കുന്നത്. തിന്നൽ ഒക്കെ കുറച്ചാൽ തടി തന്നെ പോകും എന്ന്.
ഈ പറയുന്നവർ തന്നെ പ്രസവ സമയത്ത് പറയും ഇങ്ങനെ കൊത്തി പെറുക്കി തിന്നാതെ, നല്ല പോലെ തിന്നില്ലേൽ കുട്ടിക്ക് പാൽ ഉണ്ടാകില്ല ശരീരം ക്ഷീണിക്കും എന്ന്. ഇതും കേട്ട് തിന്നാൽ പറയും അവൾ പ്രസവ സമയത്ത് ഭയങ്കര തീറ്റയായിരുന്നു അത് കൊണ്ടാണ് തടിച്ചത് എന്ന്. ഇങ്ങനെ തിരിച്ചും മറിച്ചും കേട്ട് ഒന്നും മനസിലാകാതെ വായും പൊളിച്ചു ഗുണിച്ചും ഹരിച്ചും നോക്കി ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ അവസാനം ഞാൻ അങ്ങ് തീരുമാനം എടുത്തു. ഇനി ആരുടെ അഭിപ്രായവും സ്വീകരിക്കുന്നതല്ല.
ആരോഗ്യം ഉള്ളിടത്തോളം തടി ഉണ്ടെങ്കിൽ അവിടെ കിടക്കട്ടെന്ന്. ഇങ്ങനെ തടി ഇല്ലാത്തവർ മാത്രം മതിയോ ഭൂമിയിൽ? ഞങ്ങളെ പോലെ തടിച്ചി പാറുകളും കിടക്കട്ടെ. തല്ക്കാലം സൗകര്യമില്ല നിങ്ങളുടെ വാക്കുകൾ കേട്ട് complex അടിച്ചിരിക്കാനും അതിനനുസരിച് diet ചെയ്യാനും. എനിക്ക് തോന്നുമ്പോൾ ഞാൻ diet ചെയ്യും തോന്നുമ്പോൾ ഫുൾ ബിരിയാണി വാങ്ങി കഴിക്കേം ചെയ്യും. അല്ല പിന്നെ. Nb: Body shaming എന്നത് അറിഞ്ഞോ അറിയാതെയോ നമ്മുടെ സ്വഭാവത്തിൽ അലിഞ്ഞതാണ്.
Say no to body shaming. കളർ, വണ്ണം , ഉയരം ഇതൊന്നും വെച്ച് വേർ തിരിക്കാത്ത ഒരു സംസ്‍കാരം നമുക്ക് ഒന്നിച്ചു വാർത്തെടുക്കാം. എല്ലാവരും തടിച്ചതിന് ശേഷം diet/ exercise ചെയ്ത് മെലിഞ്ഞ ഫോട്ടോ പങ്ക് വെക്കുമ്പോൾ തിരിച്ചായിക്കോട്ടെ എന്ന് ഞാനും.