ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങില്‍ തിളങ്ങി മോഹൻലാലും കുടുംബവും; വീഡിയോ

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ ഡോക്‌ടർ അനിഷയുടെ വിവാഹ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വെഡ്ഡിങ് വിഡിയോയുടെ ടീസർ മോഹൻലാലും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിൽ ആണ് അനിഷയുടെ വരൻ.

antony perumbavoor daughter marriage 1

വിവാഹ ചടങ്ങിൽ മോഹൻലാലും കുടുംബസമേതം എത്തിയിരുന്നു.മോഹൻലാല്‍, ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻലാല്‍, മകൾ വിസ്മയ എന്നിവർ ചടങ്ങിനെത്തി. സ്റ്റൈലിഷ് ലുക്കിലാണ് താരകുടുംബം ചടങ്ങിന്റെ ഭാഗമായത്. മുടി നീട്ടിയ ലുക്കിലാണ് പ്രണവ്. വരവേല്‍പ്പ് സംഘത്തിന്റെ അകമ്ബടിയോടു കൂടിയാണ് മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. ബ്ലാക്ക് ആൻഡ് റെഡ് തീമിൽ തീർത്ത വസ്ത്രങ്ങളാണ് മോഹൻലാലും കുടുംബവും ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

മോഹന്‍ലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോള്‍ സുചിത്രയും മകള്‍ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗണ്‍ ആണ് ധരിച്ചത്. കറുപ്പ് സ്യൂട്ടും കോട്ടും അണിഞ്ഞ് പുരുഷന്മാരും ചുവപ്പ് നിറമുളള ഗൗണില്‍ സ്ത്രീകളും കൈകോര്‍ത്ത് പളളിയിലേക്ക് കയറി. ഏറ്റവും അവസാനം മോഹന്‍ലാലും ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. തൊട്ടു മുമ്ബിലായി പ്രണവ് മോഹന്‍ലാലും സഹോദരി വിസ്‌മയ മോഹന്‍ലാലുമാണ് നടന്നത്.ഏറെ കാലത്തിന് ശേഷമാണ് വിസ്‌മയ കുടുംബത്തോടൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം നടന്ന വിവാഹ റിസപ്‌ഷനില്‍ മോഹന്‍ലാലിനൊപ്പം ദിലീപ് അടക്കമുളള മറ്റ് പ്രമുഖ താരങ്ങളും പങ്കെടുത്തു.

Previous articleസിനിമയിലെ വില്ലനും വില്ലത്തിയും തമ്മിലുള്ള വ്യത്യസ്തമായ പ്രണയകഥ;
Next articleസോഷ്യൽ മീഡിയയിൽ വൈറലായി ജസീല പർവീണിന്റെ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here