‘അയ്യോ ടീച്ചറെ പോകല്ലേ…’; പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍

തൊടുപുഴയിലെ കരിങ്കുന്നം ഗവ. എൽപി സ്കൂളിലെ കഴിഞ്ഞ ദിവസത്തെ കാഴ്ചയാണിത്. താൽക്കാലിക അധ്യാപികയായ കെ ആർ അമൃതയുടെ വിടവാങ്ങലാണ് കുട്ടികളുടെ ഹൃദയം തകർത്തത്. കുട്ടികളുടെ കരച്ചില്‍ കണ്ട് അമൃതയും വിങ്ങിപ്പൊട്ടി. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയിലാണ് അമൃതയെ പുറത്താക്കിയത്.

അമൃതയെ സ്കൂളിൽ നിന്നും പുറത്താക്കിയെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചര്‍ പോകരുതെന്ന് പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി രുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്‌കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്‌കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി, കുട്ടികൾ ടീച്ചർ പോകരുതേ; തിരിച്ചുവായെന്നും അലറിക്കരഞ്ഞു. അമൃതക്ക് എതിരെ ഉള്ള പരാതികള്‍ കെട്ടിച്ചമച്ചതാണു യെന്നു കുട്ടികളുടെ ഭാഗത്തുനിന്നും വ്യക്തമാണ്. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത പറഞ്ഞു. എന്നാല്‍, നടപടി എടുത്ത അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എഇഒ അറിയിച്ചു.

Previous articleഒരു കുഞ്ഞിനായി വർഷങ്ങളോളം കാത്തിരുന്നു, എനിക്കിനി മക്കൾ വേണ്ട!; ഹൃദയം നുറുങ്ങി സാജു; വിഡിയോ
Next article‘300 അടി താഴ്ചയിൽ വീണ കുഞ്ഞിനെ അവർ രക്ഷിച്ചു, നമുക്കിത് സാധ്യമല്ലേ?’; കണ്ണുതുറപ്പിക്കും ഈ വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here