Home Viral Viral Articles sslc book ൽ അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോൾ കണ്ണ് നിറഞ്ഞു; അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു : ആൻസി വിഷ്‌ണു

sslc book ൽ അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോൾ കണ്ണ് നിറഞ്ഞു; അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു : ആൻസി വിഷ്‌ണു

0
sslc book ൽ അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോൾ കണ്ണ് നിറഞ്ഞു; അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു : ആൻസി വിഷ്‌ണു

അമ്മ മാത്രം വളർത്തിയ കുട്ടി, അമ്മയുടേ തണലിൽ വളർന്ന ജീവിത കഥ പങ്കുവെക്കുകയാണ് ആൻസി വിഷ്ണു. കുറിപ്പിന്റെ പൂർണരൂപം; Single parent # Parenting അമ്മക്കുട്ടിയായിരുന്നു ഞാൻ, അമ്മ മാത്രം വളർത്തിയ കുട്ടി. ജീവിതത്തിൽ ഇന്നോളം അച്ഛനുണ്ടായിട്ടില്ല, അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോഴേല്ലാം, കൈവിറച്ച് കണ്ണ് നിറഞ് അമ്മയുടെ പേര് എഴുതി ഒപ്പിച്ചിട്ടുണ്ട്, അച്ഛനില്ലാത്തവളാകുക എന്നത് അന്നൊക്കെ എനിക്ക് അപമാനമായിരുന്നു, അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു.

219141257 920216852203034 5179601358725200246 n

സ്ത്രീ അപലയാണ് ആൺ തുണയില്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ലെന്നൊക്കെ വെറുതെ പറയുകയാണ്. ഇരുപത് വർഷങ്ങൾ ചെറുതല്ല, അത്രയും രാപകലുകൾ എന്റെ അമ്മക്ക് ഒരു പുരുഷനും കൂട്ട് ഉണ്ടായിരുന്നില്ല. ഒറ്റക്ക് നിവർന്ന് നിന്ന് ആരുടേയും മുൻപിൽ തല കുനിക്കാതെ പലതരം ജോലികൾ ചെയ്ത് മാന്യമായി ഒരു പെൺകുട്ടിയെ വളർത്തിയെടുത്തു എന്റെ അമ്മ,മനസാണ്. ആത്മ വിശ്വാസമാണ് സ്ത്രീയുടെ കരുത്ത് എന്ന് അമ്മയുടെ ജീവിതത്തിലൂടെ അമ്മയെന്നെ പഠിപ്പിച്ചു. അച്ഛന്റെ പേര് ചേർത്താലേ എവിടെയും അംഗീകരിക്കപെടുള്ളു എന്നൊരാവസ്ഥയിലാണ് ഞാൻ ജീവിച്ചത്.

sslc book ൽ അച്ഛന്റെ പേര് എഴുതണം നിർബന്ധം ആണെന്ന് അധ്യാപകർ പറഞ്ഞപ്പോൾ ഞാൻ ഒഴികെ എല്ലാകുട്ടികളും sslc സെര്ടിഫിക്കറ്റിനുള്ള ഫോം പൂരിപ്പിച്ച് നൽകിയപ്പോൾ അച്ഛന്റെ പേര് എഴുതേണ്ട ഭാഗം അപൂർണമായപ്പോഴേക്കെ ഞാൻ ആ മനുഷ്യനെ ശപിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അമ്മ മാത്രം മതിയെന്ന്, ഞാൻ അമ്മയുടെ മാത്രം മകൾ ആണെന്ന് എനിക്ക് ലോകത്തോട് വിളിച്ച് പറയണമായിരുന്നു. ഞാൻ ഒരു single parent child ആണ്, അച്ഛനില്ല അമ്മ മാത്രാണ് ഉള്ളത് എന്ന് പറയേണ്ടി വന്നപ്പോഴൊക്കെ ഉറ്റുനോക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

226206673 917596592465060 1845059649586059051 n

പക്ഷെ ഞാൻ എത്ര bold ആണെന്നോ ജീവിതത്തിലെ ഒരു പ്രെശ്നത്തിലും ഞാൻ തളരില്ല, അരുതുകളില്ലാതെ വളർന്നു, നിറയെ ചിരിക്കുന്നു. അച്ചൻ ഉണ്ടെങ്കിൽ മാത്രമല്ല, അമ്മ മാത്രമെങ്കിലും മക്കൾ വളരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാൻ. Single parenting നമ്മൾ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിലെ അനേകം ഉറ്റുനോക്കലുകൾക്ക് സാക്ഷിയാകേണ്ടവർ അല്ല അത്തരം മക്കളും അമ്മമാരും.

LEAVE A REPLY

Please enter your comment!
Please enter your name here