റോഡപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും, അമിതവേഗതയും ആണ് റോഡ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. അമിതവേഗത്തിൽ ബസ്സുകൾ റോഡുകളിലൂടെ ചീറിപ്പായുന്ന കാഴ്ച സർവ്വസാധാരണമായിരിക്കുകയാണ്. ബസുകൾ തമ്മിൽ മത്സരിച്ച് അമിത വേഗത്തിൽ റോഡിലൂടെ പോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു . റോഡ് അപകടങ്ങൾ കാരണമുള്ള മരണങ്ങളും കൂടി വരികയാണ്. എന്നാൽ ചിലർ അത്ഭുതകരമായി രക്ഷപ്പെടും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
തലനാരിഴയ്ക്ക് കെഎസ്ആർടിസി ബസ്സിന്റെ അടിയിൽ പെട്ട് ഒരു യാത്രക്കാരൻ രക്ഷപ്പെട്ട വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊല്ലം തേവലക്കര ചേന്നങ്കര ജംഗ്ഷനിൽ ആണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം വിഷു ദിനത്തിൽ ആയിരുന്നു മരണത്തിനെ മുഖാമുഖം കണ്ട അപകടം നടന്നത്. റോഡിലേക്ക് കയറിയ ബൈക്കിന്റെ മുൻ ചക്രം ബസിനു അടിയിലേക്ക് കയറി വീഴുകയായിരുന്നു. ഭാഗ്യവശാൽ യാത്രക്കാരൻ യാതൊരു പരിക്കുകളും കൂടാതെ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നതിന്റെ അടുത്തുള്ള ഒരു സിസിടിവിയിൽ ആണ് ദൃശ്യങ്ങൾ പതിഞ്ഞത്.
പൂർണമായും ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധമായ ഡ്രൈവിങ് കാരണം ആണ് അപകടം സംഭവിച്ചത്. ഒരു മെയിൻ റോഡിലേക്ക് കടക്കുന്നതിനു മുമ്പ് വാഹനങ്ങൾ വരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി വേണം കടക്കാൻ. അതൊന്നുമില്ലാതെ നേരെ റോഡിലേക്ക് കടക്കുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. വലിയൊരു അപകടത്തിൽ നിന്നും ആണ് അയാൾ രക്ഷപ്പെട്ടത്. റോഡ് നിയമങ്ങൾ പാലിക്കേണ്ടത് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ആണെന്ന് ഡ്രൈവർമാർ തിരിച്ചറിയണം.