ഈ കൈ ആരുടെ എന്ന് വെളിപ്പെടുത്തി നൂറിൻ; വൈറൽ

ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയതാരമാണ് നൂറിന്‍ ഷെരീഫ്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയും അതിന്റെ കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. രണ്ടു കൈകൾ ചേർത്ത പിടിച്ചിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്.അതിൽ താരം ഇങ്ങനെ കുറിക്കുന്നു. “എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്, ഞങ്ങളെ കുറിച്ച്‌ ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍”;. എന്നാല്‍ ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

എന്നാൽ ഇപ്പോൾ താരം ഈ വൈറലായ പോസ്റ്റിലെ കൈകൾ ആരുടെ ആണ് എന്നു താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. നൂറിൻ തന്റെ കൈകളിൽ തന്നെ മേക്കപ്പ് ചെയ്‌തു ആണിന്റെ കൈ രൂപത്തിലാക്കി ശേഷം ഇരുകൈയും ചേർത്തു പിടിച്ചു എടുത്ത ഫോട്ടോയാണിത്. ഈ ചിത്രം എടുക്കാൻ താരം ചെയ്‌ത മേക്കപ്പ് ഉൾപ്പെടുന്ന വീഡിയോ ആണ് നൂറിന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘ഫേക്ക് ഹാൻഡ് മേക്കപ്പ്’ എന്ന കുറിച്ചു കൊണ്ടാണു താരം വീഡിയോ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here